ഡിസംബർ 16 മുതൽ 20 വരെ കത്താറ കൾച്ചറൽ വില്ലേജിൽ ആദ്യത്തെ അന്താരാഷ്ട്ര സൈനിക സംഗീത, മാർച്ചിംഗ് ഫെസ്റ്റിവലിന് ഖത്തർ ആതിഥേയത്വം വഹിക്കും. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ-താനിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക.
ദേശീയ, അന്തർദേശീയ സൈനിക ബാൻഡുകൾ, സാംസ്കാരിക പ്രകടനങ്ങൾ, വെടിക്കെട്ട്, ഡ്രോൺ ഷോകൾ എന്നിവ ഫെസ്റ്റിവലിൽ അണിനിരക്കും. ദോഹയിൽ നടന്ന പത്രസമ്മേളനത്തിലാണ് സംഘാടകർ ഈ വിവരങ്ങൾ അറിയിച്ചത്.