വേൾഡ് സോഷ്യൽ ഡെവലപ്മെന്റ് സമ്മിറ്റിനായി മാരിടൈം ആക്ടിവിറ്റികൾ നിർത്തിവച്ചു

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ലുസൈൽ സിറ്റിയിലെ ഫെയർമോണ്ട് ഹോട്ടൽ വാട്ടർഫ്രണ്ടിനും ഇടയിലുള്ള എല്ലാ സമുദ്ര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.

2025 നവംബർ 4 ന് രാവിലെ 6:00 മുതൽ 2025 നവംബർ 7 ന് രാവിലെ 10:00 വരെ താൽക്കാലികമായി മാരിടൈം ആക്ടിവിറ്റികൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചു. വിനോദം, ടൂറിസം, മത്സ്യബന്ധന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമുദ്ര നാവിഗേഷനും ഈ നിരോധനം ബാധകമാണ്. വിനോദ ബോട്ടുകൾ, സ്കൂട്ടറുകൾ, ജെറ്റ് ബോട്ടുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്.

2025 നവംബർ 4 മുതൽ 6 വരെ ദോഹയിൽ നടക്കുന്ന രണ്ടാം വേൾഡ് സോഷ്യൽ ഡെവലപ്മെന്റ് സമ്മിറ്റിന്റെ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

Share:

Recent Posts

Malayalam