ഈ വീകെന്റിൽ രാജ്യത്തുടനീളം അതിരാവിലെ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് കാലാവസ്ഥ ചൂടാകുമെന്നും പ്രാദേശിക മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.
ഒക്ടോബർ 17 വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 5–15 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും പ്രവചിക്കപ്പെടുന്നു. സമുദ്രനിരപ്പ് 2 മുതൽ 4 അടി വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.