റോഡ് വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഈ വീകെന്റിൽ അൽ കോർണിഷ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് മുതൽ ഗ്രാൻഡ് ഹമദ് ഇന്റർചേഞ്ച് വരെയുള്ള ഭാഗത്തെ ഇരു ദിശകളിലേക്കും ഈ അടച്ചിടൽ ബാധിക്കും.
ഒക്ടോബർ 16 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 19 ഞായറാഴ്ച പുലർച്ചെ 5 മണി വരെ റോഡ് അടച്ചിടും. വാഹനമോടിക്കുന്നവർ വേഗത പരിധി പാലിക്കാനും, ബദൽ വഴികൾ ഉപയോഗിക്കാനും, വഴിതിരിച്ചുവിടൽ അടയാളങ്ങളിൽ കാണിച്ചിരിക്കുന്നതുപോലെ സമീപത്തുള്ള തെരുവുകളിലൂടെയുള്ള യാത്ര ആസൂത്രണം ചെയ്യാനും അഷ്ഗാൽ നിർദ്ദേശിച്ചു.