ടൂറിസം, മത്സ്യബന്ധനം, മറ്റ് സമുദ്ര പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ, സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കപ്പൽ യാത്രയ്ക്ക് മുമ്പും ശേഷവും എല്ലാ നാവിഗേഷനും സുരക്ഷാ ഉപകരണങ്ങളും പരിശോധിച്ച് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് മന്ത്രാലയം കപ്പൽ ഉടമകളോടും നാവികരോടും അഭ്യർത്ഥിച്ചു.
നാവിഗേഷൻ കൃത്യതയെ തടസ്സപ്പെടുത്തുന്ന ജിപിഎസ് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ഒക്ടോബർ 4 ന് സമുദ്ര പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. സൂര്യാസ്തമയം വരെ തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ ഉള്ളിൽ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതി നൽകികൊണ്ട് ഒക്ടോബർ 6 ന് ഭാഗിക പ്രവർത്തനങ്ങൾ പുനരാരംഭിചിരുന്നു.