സെപ്റ്റംബർ 12 മുതൽ ഖത്തരി പൗരന്മാർക്ക് ഹെൽത്ത് കാർഡിന് പകരം ഐഡി ഉപയോഗിക്കാം

2025 സെപ്റ്റംബർ 12 മുതൽ, ഖത്തറി പൗരന്മാർക്ക് രാജ്യത്തുടനീളം ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നതിന് ഹെൽത്ത് കാർഡിന് പകരം അവരുടെ ഖത്തരി ഐഡി കാർഡ് ഉപയോഗിക്കാം. പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് 2025 ലെ തീരുമാനം നമ്പർ (46) പുറപ്പെടുവിച്ചു, ഇത് ഹെൽത്ത് കാർഡ് ലഭിക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഫീസ് വേണമെന്ന മുൻ നിയമം (2023 ലെ തീരുമാനം നമ്പർ 21) റദ്ദാക്കുന്നു. എങ്കിലും നിലവിലെ നിയമങ്ങൾ പാലിച്ചുകൊണ്ട് മാറ്റ് രാജ്യക്കാർക്ക് ഇപ്പോഴും ആരോഗ്യ കാർഡുകൾ ആവശ്യമായി വരും.

മൂന്ന് കാര്യങ്ങൾക്കാണ് ഈ മാറ്റം കൊണ്ടുവന്നത്:

  • നടപടിക്രമങ്ങൾ എളുപ്പമാക്കുക
  • സേവനങ്ങളിലുടനീളം ഒരേ ഔദ്യോഗിക രേഖകൾ ഉപയോഗിക്കുക
  • രോഗിയുടെ അനുഭവം മെച്ചപ്പെടുത്തുക

Share:

Recent Posts

Malayalam