വിശ്വാസികളോട് ഗ്രഹണ പ്രാർത്ഥന നിർവഹിക്കാൻ ആഹ്വനം ചെയ്ത് എൻഡോവ്മെന്റ് മന്ത്രാലയം

2025 സെപ്റ്റംബർ 7 ഞായറാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം പള്ളികളിൽ ഗ്രഹണ നമസ്കാരം (സലാത്ത് അൽ-ഖുസുഫ്) നിർവഹിക്കാൻ ഖത്തർ എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം ഖത്തറിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അന്ന് വൈകുന്നേരം രാത്രി 8:30 ന് ആരംഭിച്ച് ഒരു മണിക്കൂർ 22 മിനിറ്റ് നീണ്ടുനിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം പ്രതീക്ഷിക്കുന്നു. ഗ്രഹണ നമസ്കാരം സ്ഥിരീകരിച്ച സുന്നത്താണെന്നും ഗ്രഹണത്തിന്റെ തുടക്കം മുതൽ അത് അവസാനിക്കുന്നതുവരെ പ്രാർത്ഥന നിർവ്വഹിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.

Share:

Recent Posts

Malayalam