വീക്കെൻഡിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

2025 സെപ്റ്റംബർ 4 മുതൽ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച (സെപ്റ്റംബർ 5) രാവിലെ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പിന്നീട് ചൂട് കൂടുകയും നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.

ശനിയാഴ്ച (സെപ്റ്റംബർ 6) കാലാവസ്ഥ ചൂടുള്ളതായിരിക്കും, പ്രാദേശിക മേഘങ്ങളും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും 25 നോട്ട് വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാനും കടൽ 7 അടി വരെ ഉയരാനും സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥയിൽ, പ്രത്യേകിച്ച് കടലിൽ, മുൻകരുതലുകൾ എടുക്കണമെന്ന് വകുപ്പ് ഉപദേശിച്ചു.

Share:

Recent Posts

Malayalam