വിറകടുപ്പിൽ ഉണ്ടാക്കുന്ന പിസ്സകളും ഗ്രിൽ ചെയ്ത സ്റ്റീക്കുകളും മുതൽ പരമ്പരാഗത ഖത്തരി പ്രഭാതഭക്ഷണങ്ങളും മുംബൈ ശൈലിയിലുള്ള തെരുവ് ലഘുഭക്ഷണങ്ങളും ഖത്തറിൽ കിട്ടാത്തതായി ഒന്നും തന്നെയില്ല. രുചികരമായ ഭക്ഷണവും സന്ദർശിക്കാൻ രസകരമായ പുതിയ സ്ഥലങ്ങളും തിരയുകയാണെങ്കിൽ, ഖത്തറിലെ അഞ്ച് പുതിയ റെസ്റ്റോറന്റുകളും കഫേകളും പരിചയപ്പെടുത്താം.
മിയോ പിസ്സേരിയ
സർട്ടിഫൈഡ് പിസ്സ ഷെഫ് ആയ ആൻഡ്രിയ കോർകോറൻ സൃഷ്ടിച്ച മിയോ പിസ്സേരിയ ഇറ്റലിയുടെ യഥാർത്ഥ രുചി ഖത്തറിലേക്ക് കൊണ്ടുവരുന്നു. വിറക് അടുപ്പിലാണ് പിസ്സകൾ പാകം ചെയ്യുന്നത്, ഇത് മൂലം പിസ്സക്ക് സമ്പന്നമായ രുചിയും ക്രിസ്പി ടെക്സ്ചറും ഉണ്ടാകുന്നു. ഇവിടുത്തെ ചില പ്രശസ്ത വിഭവങ്ങൾ നെപ്പോളേറ്റാന, പെപ്പറോണി, എരിവുള്ള മിയോ ഡാവിയോള, ആഡംബരപൂർണ്ണമായ മിയോ സമ്മർ ട്രഫിൾ എന്നിവയാണ്. മധുരപലഹാര പ്രേമികൾക്ക്, ഇവിടുത്തെ ടിറാമിസു തീർച്ചയായും ഇഷ്ടപെടും.
- കുസീൻ: ഇറ്റാലിയൻ
- സ്ഥലം: വെസ്റ്റ് ബേ
- സ്പെഷ്യാലിറ്റികൾ: നെപ്പോളേറ്റാന, പെപ്പറോണി, മിയോ ഡാവിയോള, സമ്മർ ട്രഫിൾ പിസ്സ, ടിറാമിസു
- സമയം: ശനി–വ്യാഴം: രാവിലെ 11 – രാത്രി 11 |വെള്ളി ഉച്ചയ്ക്ക് 1 – രാത്രി 11
- ബന്ധപ്പെടുക: +974 6006 4003
- ഇൻസ്റ്റാഗ്രാം: @miopizzeria.qtr
മീറ്റ് പോയിന്റ് ഗ്രിൽ
സ്റ്റീക്കുകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ, മീറ്റ് പോയിന്റ് ഗ്രിൽ മിസ് ആക്കാൻ പാടില്ലാത്ത ഒരു സ്ഥലമാണ്. അവരുടെ മെനുവിൽ റിബെയ്, ന്യൂയോർക്ക് സ്ട്രിപ്പ് പോലുള്ള ജ്യൂസി കട്ട്സും സ്പൈസി ബീഫ് ലിവർ, സോട്ടീഡ് മഷ്റൂം പോലുള്ള രുചികരമായ സ്റ്റാർട്ടറുകളും ഉണ്ട്. ടുലം ചീസ് സാലഡ് ഇവിടുത്തെ ഒരു പ്രതേക വിഭവമാണ്. ഇത് ഗ്രിൽ ചെയ്ത മീറ്റുകൾക്ക്കൊപ്പം ലഭിക്കുന്ന ഈ സാലഡ് നിങ്ങളുടെ ഭക്ഷണത്തെ ബാലൻസ്ഡ് ആകുന്നു.
- കുസീൻ: ടർക്കിഷ്
- സ്ഥലം: ആർ റയ്യാൻ
- സ്പെഷ്യാലിറ്റികൾ: റിബെയ്, ന്യൂയോർക്ക് സ്ട്രിപ്പ്, സ്പൈസി ബീഫ് ലിവർ, സോട്ടീഡ് മഷ്റൂം, ടുലം ചീസ് സാലഡ്
- സമയം: പ്രതിദിനം: രാവിലെ 9 മുതൽ രാവിലെ 1 വരെ
- ബന്ധപ്പെടുക: +974 7199 0904
- ഇൻസ്റ്റാഗ്രാം: @meatpoint_qr
ടീ ആൻഡ് ബൺസ്
മുംബൈയിലെ തെരുവ് ഭക്ഷണത്തിന്റെ രസവും രുചിയും ടീ ആൻഡ് ബൺസും ഖത്തറിലേക്ക് കൊണ്ടുവരുന്നു. വെണ്ണ കലർന്ന ബൺ മസ്ക, കടുപ്പമേറിയ കരക്ക് മുതൽ എരിവുള്ള ഫ്രാങ്കി റോളുകളും നിറച്ച ബോംബെ സാൻഡ്വിച്ചുകളും വരെ ഇവിടെ ലഭിക്കും. ഒരു സോളോ ചായയ്ക്കോ സുഹൃത്തുക്കളുമൊത്തുള്ള വിശ്രമകരമായ കൂടിക്കാഴ്ചയ്ക്കോ ഇത് ഒരു മികച്ച സ്ഥലമാണ്.
- കുസീൻ: കഫറ്റീരിയ
- സ്ഥലം: അൽ മതാർ അൽ ഖദീം
- സ്പെഷ്യാലിറ്റികൾ: ബൺ മസ്ക, കരക്ക്, ഫ്രാങ്കി റോൾസ്, ബോംബെ സാൻഡ്വിച്ചുകൾ
- സമയം: 24 മണിക്കൂറും തുറന്നിരിക്കും
- ബന്ധപ്പെടുക: +974 5188 2425
- ഇൻസ്റ്റാഗ്രാം: @teaandbunsqa
ആതർ കഫേ
ഖത്തരി ആതിഥ്യമര്യാദയും ആധുനിക ശൈലിയും സംയോജിപ്പിക്കുന്ന ഒന്നാണ് ആതർ കഫേ. തക്കാളിയും ബാലലീത്തും ചേർത്ത മുട്ട പോലുള്ള പ്രസിദ്ധ വിഭവങ്ങളും ചിക്കൻ പെസ്റ്റോ സാൻഡ്വിച്ചും പോലുള്ള ജനപ്രിയ ഇനങ്ങളും ഇവിടെ ലഭിക്കും. മധുരം ഇഷ്ടമുള്ളവർക്ക്, അവരുടെ സിഗ്നേച്ചർ സ്ട്രോബെറി അല്ലെങ്കിൽ ക്ലാസിക് ടിറാമിസു തീർച്ചയായും ഇഷ്ടപെടും.
- കുസീൻ: ഖത്തരി
- സ്ഥലം: സൂഖ് വാഖിഫ്
- സ്പെഷ്യാലിറ്റികൾ: ടൊമാറ്റോ എഗ്ഗ്, ബാലലീത്ത്, ചിക്കൻ പെസ്റ്റോ സാൻഡ്വിച്ച്, സിഗ്നേച്ചർ സ്ട്രോബെറി, ക്ലാസിക് ടിറാമിസു
- സമയം: ശനി–വ്യാഴം: രാവിലെ 8 – രാത്രി 10 | വെള്ളി: രാവിലെ 8 – രാവിലെ 11, ഉച്ചകഴിഞ്ഞ് 3 – രാത്രി 10
- ബന്ധപ്പെടുക: +974 7739 7337
- ഇൻസ്റ്റാഗ്രാം: @athr.cafe
ഡോഡോ പിസ്സ
പിസ്സയോടൊപ്പം മറ്റ് വിഭവങ്ങളും ഇഷ്ട്ടപെടുന്നവർക്ക് ഡോഡോ പിസ്സ അനുയോജ്യമാണ്. ഹവായിയൻ, പെപ്പറോണി, മാർഗരിറ്റ, ചിക്കൻ റാഞ്ച് തുടങ്ങിയ പ്രിയപ്പെട്ട പിസ്സകൾക്കൊപ്പം, മീറ്റി ബാർബിക്യൂ, ചീസി ബട്ടർ ചിക്കൻ, ചിക്കൻ സ്ട്രിപ്സ് തുടങ്ങിയ ജനപ്രിയ റൈസ് ബൗളുകളും ഇവിടെ ലഭ്യമാണ്.
- കുസീൻ: ഫാസ്റ്റ് ഫുഡ്
- സ്ഥലം: സൽവ റോഡ്,
- സ്പെഷ്യാലിറ്റികൾ: ഹവായിയൻ, പെപ്പറോണി, മാർഗരിറ്റ, ചിക്കൻ റാഞ്ച് പിസ്സകൾ; മീറ്റി ബാർബിക്യൂ, ചീസി ബട്ടർ ചിക്കൻ, ചിക്കൻ സ്ട്രിപ്സ് റൈസ് ബൗളുകൾ
- സമയം: തിങ്കൾ–ബുധൻ: ഉച്ചയ്ക്ക് 12 – 1 am | വ്യാഴം–വെള്ളി: ഉച്ചയ്ക്ക് 12 – 2 am | ശനി–ഞായർ: ഉച്ചയ്ക്ക് 12 – 1 am
- ബന്ധപ്പെടുക: +974 3008 1171
- ഇൻസ്റ്റാഗ്രാം: @dodopizza_qa
ആധികാരിക ഇറ്റാലിയൻ പിസ്സകൾ മുതൽ സമ്പന്നമായ ടർക്കിഷ് ഗ്രില്ലുകൾ, ആശ്വാസകരമായ ഖത്തരി പ്രഭാതഭക്ഷണങ്ങൾ, രുചികരമായ മുംബൈ ലഘുഭക്ഷണങ്ങൾ, പെട്ടെന്നുള്ള ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെ, ഖത്തറിലെ ഈ പുതിയ സ്ഥലങ്ങൾ ഓരോ രുചി ഇഷ്ട്ടപെടുന്നവർക്കും അനുയോജ്യമായ ഇടങ്ങൾ വാഗ്ദാനം ചെയ്യുന്നു. പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ അടുത്ത ഗോ-ടു ഹാംഗ്ഔട്ട് കണ്ടെത്തൂ!