ഖലീഫ ബൊളിവാർഡിലെ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലെ അണ്ടർപാസ് മെയ് 30 ന് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് പോകുന്ന റോഡൻ അടച്ചിടുന്നത്. 2025 മെയ് 30 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ (8 മണിക്കൂർ) അടച്ചിടും. ഈ സമയത്ത്, മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ, ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലെ ട്രാഫിക് ലൈറ്റുകൾ ഉപയോഗിച്ചുകൊണ്ട് മറ്റൊരു റോഡിലൂടെ വാഹനങ്ങൾ കടന്നുപോകണം.