അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിലെ എക്സിറ്റ് നമ്പർ 32 താത്കാലികമായി അടക്കുന്നു

2025 മെയ് 2 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിലെ എക്സിറ്റ് നമ്പർ 32 8 മണിക്കൂർ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിടൽ.

മെസൈദ് റോഡിൽ നിന്ന് അൽ വക്രയിലേക്ക് വരുന്ന ഡ്രൈവർമാർ നേരെ യാത്ര തുടരുകയും മാപ്പിൽ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകൾ ഉപയോഗിക്കുകയും വേണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹായത്തോടെയാണ് ഈ അടച്ചിടൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

Share:

Recent Posts

Malayalam