ദോഹയെ കൂടാതെ ഖത്തറിലെ മറ്റ് സിറ്റികളും ടൗണുകളും

ദോഹയ്ക്ക് പുറമെ, ഖത്തറിൽ മറ്റ് ചെറിയ നഗരങ്ങളും പട്ടണങ്ങളും നിരവധിയുണ്ട്. ചിലത് തുറമുഖ പട്ടണങ്ങളാണെങ്കിലും മറ്റുള്ളവ കൂടുതൽ പ്രാധാന്യമർഹിക്കുന്നത് ഈ പ്രദേശങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുന്ന എണ്ണ, വാതക വ്യവസായം മൂലമാണ്. തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ഗ്രാമങ്ങൾ, പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് ഒരു ചെറിയ സ്പർശം നൽകുന്ന പുരാവസ്തു സ്ഥലങ്ങൾ; ഉൾക്കടലുകൾ; ദ്വീപുകൾ; പ്രകൃതിദത്ത കണ്ടൽക്കാടുകൾ; സ്വർണ്ണ മണൽക്കാടുകൾ; നീല-പച്ച ജലാശയങ്ങൾ; തുടങ്ങി നിരവധി സ്ഥലങ്ങൾ ഖത്തറിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

അൽ ഖോർ

ഖത്തറിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അൽ ഖോർ. അൽ ഖോർ, അൽ തക്കീറ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനവും ഖത്തറിന്റെ എണ്ണ, വാതക വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നുമാണ്. 1972 ലാണ് ഈ നഗരം സ്ഥാപിതമായത്.മത്സ്യബന്ധനത്തിൽ നിന്നും പേൾ ഡൈവിംഗിൽ നിന്നും വരുമാനം നേടിയിരുന്ന ഒരു ചെറുതും ഒറ്റപ്പെട്ടതുമായ ഒരു സെറ്റിൽമെന്റായിട്ടാണ് അൽ ഖോർ ആരംഭിച്ചത്, എന്നാൽ ഇന്ന് ഏകദേശം 16,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇത് ദോഹയ്ക്ക് ശേഷം ഖത്തറിന്റെ പ്രധാന നഗരങ്ങളിലൊന്നാണ്.റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കും നോർത്ത് ഓയിലിനും സമീപമുള്ളതിനാൽ, അൽ ഖോറിലെ 250,000 ആളുകളിൽ ഭൂരിഭാഗവും ഈ വ്യവസായത്തിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ്.

പുരാതനമായ ഐൻ ഹ്ലീതൻ കിണർ, അൽ ഖോർ ടവറുകൾ, തക്കീര കണ്ടൽക്കാടുകൾ, പർപ്പിൾ ദ്വീപ്, അൽ ഫർക്കിയ ബീച്ച്, അൽ ഖോർ പാർക്കും മൃഗശാലയും, 2022 ലെ ആദ്യ ഫിഫ ലോകകപ്പ് ഖത്തർ മത്സരം നടക്കുന്ന അൽ ബെയ്റ്റ് സ്റ്റേഡിയം എന്നിവയുൾപ്പെടെ ഇവിടെ കാണാൻ നിരവധി കാര്യങ്ങളുണ്ട്.

ദുഖാൻ

ഖത്തറിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒരു വ്യാവസായിക നഗരമാണ് ദുഖാൻ, അവിടെ എണ്ണ കണ്ടെത്തിയതോടെയാണ് ഇത് ജനപ്രിയമായത്. അവിടെ താമസിക്കുന്ന മിക്കവാറും എല്ലാവരും ഖത്തർ പെട്രോളിയത്തിലെ ജീവനക്കാരാണ്. മറ്റുള്ളവർക്ക് നഗരത്തിലേക്ക് പ്രവേശനമില്ല, ദുഖാനിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല. എന്നിരുന്നാലും, ദുഖാന് ചുറ്റുമുള്ള പ്രദേശം സന്ദർശകർക്കിടയിൽ വളരെ ജനപ്രിയമാണ്, കാരണം ഈ പ്രദേശത്ത് കാണാൻ ധാരാളം രസകരമായ സ്ഥലങ്ങളും ആകർഷണങ്ങളുമുണ്ട്.

മദീനത്ത് ആഷ് ഷമാൽ

ഖത്തറിന്റെ വടക്കേ അറ്റത്താണ് മദീനത്ത് അൽ ഷമാൽ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഖത്തറിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിതെങ്കിലും, തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ മത്സ്യബന്ധന ഗ്രാമങ്ങൾ കാണാനും വിശ്രമിക്കാനും നിരവധി ബീച്ചുകളും ഇതിന് ചുറ്റുമുണ്ട്. വർഷം മുഴുവനും സന്ദർശകർ മദീനത്ത് ആഷ് ഷമാൽ പ്രദേശത്തേക്ക് ഒഴുകിയെത്തുന്നു.

അൽ റുവൈസ്

മദീനത്ത് ആഷ് ഷമാലിന് കിഴക്കായി സ്ഥിതി ചെയ്യുന്ന അൽ റുവൈസ്, മികച്ച ലാൻഡ്‌മാർക്കുകളുള്ള ഒരു ചെറിയ തീരദേശ പട്ടണമാണ്. ഇവിടം സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് അർസാൻ കഫേ. അറേബ്യൻ ഗൾഫിന്റെ മനോഹരമായ കാഴ്ചയും പ്രദേശത്തെ ഏറ്റവും മികച്ച കാപ്പിയും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ, പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു പോലീസ് സ്റ്റേഷൻ ഒരു ആർട്ടിസാൻ കഫേയാക്കി മാറ്റിയിരിക്കുന്നു ഇവിടെ.

അബു ധലൂഫ്

മദീനത്ത് ആഷ് ഷമാലിന്റെ പടിഞ്ഞാറ് ഭാഗത്താണ് അബു ധലൂഫ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ ഒരു പട്ടണമാണെങ്കിലും ഖത്തറിലെ ഏറ്റവും മനോഹരമായ പാർക്കുകളിൽ ഒന്ന് ഇവിടെയാണ്. ഖത്തറിലെ ഏറ്റവും മനോഹരമായ പാർക്കുകളിൽ ഒന്നാണ് അബു ധലൂഫ് പാർക്ക്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരുടെയും ഇഷ്ടസ്ഥമാണിത്. മരങ്ങൾ, വേലികൾ, വർണ്ണാഭമായ പൂക്കൾ എന്നിവയാൽ നിറഞ്ഞ ഈ പാർക്ക് പച്ചപ്പ് നിറഞ്ഞതാണ്. കുട്ടികൾക്ക് ആസ്വദിക്കാനും ഗെയിമുകൾ കളിക്കാനും കഴിയുന്ന രണ്ട് കളിസ്ഥലങ്ങളുണ്ട്.
നിങ്ങൾ മദീനത്ത് ആഷ് ഷമാലിലാണെങ്കിൽ, ഈ പാർക്ക് കാണാതെ പോകരുത്.

മെസൈദ്

ഖത്തറിലെ മറ്റൊരു എണ്ണ, വാതക കേന്ദ്രമാണ് മെസൈദ്. 1949 ൽ ഇത് ഖത്തർ പെട്രോളിയത്തിന്റെ ടാങ്കർ ടെർമിനലായി മാറി. ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള ആഴമേറിയ ജലാശയങ്ങളും ദോഹയോട് അടുത്തായതും കാരണം ഖത്തറിന്റെ എണ്ണ വ്യവസായം വളർത്താൻ ഇത് സഹായിച്ചു.
ഖത്തറിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടെ കൂടതലായും ഖത്തർ പെട്രോളിയത്തിലെ ജീവനക്കാരൻ പാർക്കുന്നത്.

ഖത്തർ എന്നാൽ ദോഹയെന്ന് മാത്രം കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ചെറുതും ഊർജ്ജസ്വലവുമായ രാജ്യത്തിന് ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. നീണ്ടതും മനോഹരവുമായ ഒരു തീരദേശ രേഖയും വർഷം മുഴുവനും ധാരാളം സൂര്യപ്രകാശവും ഉള്ളതിനാൽ, നിങ്ങൾക്ക് എല്ലാം ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് ഖത്തർ.

Share:

Recent Posts

Malayalam