ഖത്തറിൽ വ്യാജ ട്രാഫിക് പിഴ തട്ടിപ്പ് സന്ദേശങ്ങൾ വർധിക്കുന്നു. നിങ്ങൾക്ക് ട്രാഫിക് പിഴ ഉണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. "ഫൈൻ നമ്പർ 5964" എന്ന നമ്പറാണ് ഇതിൽ നൽകിയിരിക്കുക. ക്ലിക്ക് ചെയ്യുന്നതിനുള്ള ലിങ്കും ഇതിലുണ്ട്. പലർക്കും ഇതേ സന്ദേശം ലഭിക്കുന്നുണ്ട്. ഇതൊരു തട്ടിപ്പാണ്. ലിങ്ക് അപകടകരമാണ്, ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ചേക്കാം.
ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ മെട്രാഷ് ആപ്പ് പരിശോധിച്ചാൽ സാംദേശം വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താനാകും. ഇത്തരം തട്ടിപ്പിൽ നിന്നും സ്വയം രക്ഷപെടാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- സംശയം തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെ വിശ്വസിക്കരുത്.
- മെട്രാഷ് ആപ്പ് അല്ലെങ്കിൽ MOI വെബ്സൈറ്റ് ഉപയോഗിച്ച് എപ്പോഴും പരിശോധിക്കുക.
വ്യാജ സന്ദേശം അവഗണിക്കാൻ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗിക ആപ്പുകളെയും വെബ്സൈറ്റുകളെയും മാത്രം വിശ്വസിക്കുക. ഇത് നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും.