ടീം വർക്കിന്റെ മൂല്യം, ശാരീരിക ക്ഷമതയുടെ പ്രാധാന്യം, കഴിവുകളുടെ വികസനം എന്നിവ ഫുട്ബോളിലൂടെ പഠിക്കാൻ കഴിയുന്ന ചില പ്രധാന കാര്യങ്ങളാണ്. ഖത്തറിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിൽ ഒന്നാണ് ഫുട്ബോൾ. നിങ്ങളുടെ കുട്ടികളെ കായികക്ഷമതയോടെ ആരോഗ്യമുള്ളവരായി വളരാൻ അവർക്ക് ഫുട്ബോൾ കോച്ചിങ് ഉറപ്പാക്കൂ. ഖത്തറിൽ നിങ്ങളുടെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലിക്കാവുന്ന ചില സ്ഥലങ്ങൾ നോക്കാം.
അബ്സൊല്യൂട്ട് സ്പോര്ട്സ് അക്കാദമി
അബ്സൊല്യൂട്ട് സ്പോർട്സ് അക്കാദമിയിൽ, യുവ അത്ലറ്റുകൾക്ക് പ്രൊഫഷണൽ യുവേഫ ലൈസൻസുള്ള പരിശീലകരിൽ നിന്ന് ലോകോത്തര പരിശീലനം ലഭിക്കും. 4 മുതൽ 17 വയസ്സ് വരെ പ്രായമുള്ള ഫുട്ബോളിൽ താല്പര്യമുള്ള കുട്ടികൾക്ക് മികച്ച ഒരു ഓപ്ഷനാണിത്.
- ഫീസ്: QR 450/മാസം - ആഴ്ചയിൽ 2 സെഷനുകൾ| QR 300 - ഒറ്റത്തവണ പ്രവേശന ഫീസ് (അക്കാദമി കിറ്റും ജേഴ്സിയും ഉൾപ്പെടെ)
- സ്ഥലം: സുഡാനീസ് സ്കൂൾ, അബു ഹമോർ, സഫാരി മാളിന് സമീപം
- ബന്ധപ്പെടുക: +974 5501 7739
- വെബ്സൈറ്റ്: www.absolutesportsqatar.com
സമയം:
- 4 മുതൽ 9 വയസ്സ് വരെ - ബുധൻ: 5 pm - 6 pm | വ്യാഴം: 6 pm - 7 pm
- 10 മുതൽ 11 വയസ്സ് വരെ - ചൊവ്വാഴ്ച: 6 pm - 7 pm | വ്യാഴം: 5 pm - 6 pm
- 12 മുതൽ 17 വയസ്സ് വരെ - ചൊവ്വാഴ്ച & ശനിയാഴ്ച: 5 pm - 6 pm
ഡൈനമിക് സ്പോർട്ട്സ് അക്കാദമി
ഫുട്ബോൾ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള ഖത്തറിലെ മറ്റൊരു ലോകോത്തര അക്കാഡമിയാണ് ഡൈനാമിക് സ്പോർട്സ്.
പ്രോഗ്രാമിൽ ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ ലക്ഷ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഫലപ്രദമായും നേടാൻ സഹായിക്കുന്നതിൽ പരിശീലകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 5 വയസ്സിന് മുകളിലുള്ള കുട്ടികകൾക്ക് ഇവിടെ പരിശീലനമുണ്ട്.
- ഫീസ്: QR 350/മാസം - ആഴ്ചയിൽ 2 സെഷനുകൾ
- സ്ഥലം: ഡൈനാമിക് സ്പോർട്സ് സെന്റർ, പഴയ ഐഡിയൽ സ്കൂൾ ഗ്രൗണ്ട്, മാമൂറ ഘീനത്ത്
- ബന്ധപ്പെടുക: +974 6642 8190
- സമയം: തിങ്കൾ & ബുധൻ: വൈകുന്നേരം 6 മുതൽ വൈകുന്നേരം 7 വരെ
- വെബ്സൈറ്റ്: www.dynamicsportsqa.com
എവല്യൂഷൻ സ്പോർട്സ് ഖത്തർ
എവല്യൂഷൻ സ്പോർട്സിലെ പരിശീലകരെല്ലാം UEFA ലൈസൻസുള്ളവരാണ്. പിച്ചിലും പുറത്തും പരിശീലനം നൽകുന്നതിലൂടെ യുവ പഠിതാക്കളുടെ സാരീകിക ഫിറ്റ്നസ്സിനും, ജീവിത നൈപുണ്യവും വികസിപ്പിക്കുന്ന തരത്തിലുള്ള സെഷനുകളും കോഴ്സുകളും നൽകുന്നു. 2022-ൽ GHP ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷൻ 'മികച്ച മൾട്ടി-സ്പോർട്സ് യൂത്ത് കോച്ചിംഗ് ഓർഗനൈസേഷൻ' അവാർഡ് ലഭിച്ച അക്കാഡമിയാണിത്. എവല്യൂഷൻ സ്പോർട്സിൽ 2 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികളെ സ്വീകരിക്കുന്നു!
ഫീസ്:
സെഷന് 85 റിയാൽ മുതൽ. സ്ഥലത്തെ ആശ്രയിച്ച് വിലകൾ വ്യത്യാസപ്പെടുന്നു.
അക്കാദമി കിറ്റ്, ബാഗ്, വാട്ടർ ബോട്ടിൽ എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് എവല്യൂഷൻ സ്പോർട്സുമായി ബന്ധപ്പെടുക.
ബന്ധപ്പെടുക: +974 4407 6772
വെബ്സൈറ്റ്: www.evosportsqatar.com
സ്ഥലം:
- അൽ വാജ്ബ കാമ്പസ്
- SEK വെസ്റ്റ് ബേ
- പാർക്ക് ഹൗസ്, അബു ഹമൂർ
- സോക്കർ അക്കാദമി
- ഖത്തർ ഇന്റർനാഷണൽ സ്കൂൾ
ഫ്യൂച്ചർ സ്പോർട്സ് അക്കാദമി
ഫ്യൂച്ചർ സ്പോർട്സ് 3 വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി അവരുടെ ഫുട്ബോൾ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ താൽപ്പര്യമുള്ള പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്നു. അവരുടെ UEFA ലൈസൻസുള്ള പരിശീലകർ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ഭാവിയിലേക്ക് അവരെ തയ്യാറാക്കുകയും ചെയ്യുന്ന കഴിവുകൾ കളിക്കളത്തിലും പുറത്തും പഠിപ്പിക്കുന്നു. ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച്, "ആദ്യം നല്ല ആളുകളെയും പിന്നീട് നല്ല ഫുട്ബോൾ കളിക്കാരെയും വികസിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഫുട്ബോൾ ഉപയോഗിക്കുക" എന്നതാണ് അക്കാദമി ലക്ഷ്യമിടുന്നത്.
ഫീസ്::
- ആഴ്ചയിൽ ഒരിക്കൽ: QR 1,050 (11 സെഷനുകൾ)
- ആഴ്ചയിൽ രണ്ടുതവണ: QR 1,500 (22 സെഷനുകൾ)
- ആഴ്ചയിൽ മൂന്ന് തവണ: QR 1,900 (33 സെഷനുകൾ)
- U3, U4 ക്ലാസുകൾ: QR 715
ഖത്തർ ഫൗണ്ടേഷൻ അംഗത്വ കിഴിവ് ബാധകമാണ്
സ്ഥലം:
- സ്വിസ് ഇന്റർനാഷണൽ സ്കൂൾ ഖത്തർ, അൽ ലുഖ്ത, ദോഹ, ഖത്തർ
- കോമ്പസ് ഇന്റർനാഷണൽ സ്കൂൾ, മദീനത്ത് ഖലീഫ, ദോഹ, ഖത്തർ
- ദോഹ ബ്രിട്ടീഷ് സ്കൂൾ
- ഖത്തർ ഫൗണ്ടേഷൻ, എഡ്യൂക്കേഷൻ സിറ്റി
ബന്ധപ്പെടുക: +974 3344 2547
വെബ്സൈറ്റ്: www.futuresportsqatar.com
ഐക്കൺ ഫുട്ബോൾ അക്കാദമി
4-15 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യുകെയിൽ നിന്നുള്ള പരിശീലകർ നൽകുന്ന രസകരവും സൗഹൃദപരവുമായ പരിശീലനം ഇവിടെ ലഭിക്കും. യുവ ഫുട്ബോൾ കളിക്കാരെയും ആജീവനാന്ത നേതാക്കളെയും വളർത്തിയെടുക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന QFA-അംഗീകൃത ഫുട്ബോൾ അക്കാദമിയാണ് ഐക്കൺ.
- ഫീസ്::QR 2,200 (ടേം 2 - ജനുവരി 2 മുതൽ), 12 ആഴ്ചത്തേക്ക് ആഴ്ചയിൽ 3 തവണ
- സ്ഥലം: ദോഹ ബ്രിട്ടീഷ് സ്കൂൾ, ദോഹ
- ബന്ധപ്പെടുക: +974 5070 0999
- വെബ്സൈറ്റ്: www.iconfbacademy.com
ഒരു കായിക ഇനം എന്നതിലുപരി ഫുട്ബോൾ ടീം സ്പിരിറ്റ്, ലീഡർഷിപ്പ്, തുടങ്ങിയ സ്വഭാവ ഗുണങ്ങൾ പഠിക്കാനും, ആരോഗ്യപരമായി മെച്ചപ്പെട്ട കുട്ടികളെ വളർത്തിയെടുക്കാനും മികച്ച കായിക ഇനമാണ്. ഖത്തറിൽ നിരധി സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലിപ്പിക്കുന്നു, നിങ്ങളുടെ കുട്ടികളെ കായികപരമായും, ആരോഗ്യപരമായും നല്ല നാളെക്കായി ഒരുക്കാൻ അവർക്ക് ആവിശ്യമായ പരിശീലനം ഉറപ്പാക്കൂ.