"മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം" ആയി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

2025 ഏപ്രിൽ 9 ന് മാഡ്രിഡിൽ നടന്ന 2025 സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകളിൽ തുടർച്ചയായ പതിനൊന്നാം വർഷവും "മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം" ആയി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപെട്ടു.

കൂടാതെ തുടർച്ചയായ മൂന്നാം വർഷവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം "ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള ഷോപ്പിംഗ്" എന്ന പദവിയും നേടി. അതോടൊപ്പം "മികച്ച വിമാനത്താവളം: 50-60 ദശലക്ഷം യാത്രക്കാർ" എന്ന പദവിയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നേടി.

2025 ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം നേടി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും ടോക്കിയോ ഹനേഡ വിമാനത്താവളം മൂന്നാം സ്ഥാനത്തും എത്തി.

Share:

Recent Posts

Malayalam