അതിർത്തികളിലും, ഐർപോർട്ടുകളിലും യാത്രക്കാർ 50,000 ഖത്തർ റിയാലിൽ കൂടുതൽ കൈവശം വെക്കരുത്

ഖത്തറിൽ പ്രവേശിക്കുന്ന അല്ലെങ്കിൽ പോകുന്ന യാത്രക്കാർ 50,000 ഖത്തർ റിയാലിൽ (ഏകദേശം 11,77,500 രൂപ) കൂടുതൽ പണം അല്ലെങ്കിൽ വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ, ഫിനാൻഷ്യൽ ഡോക്യുമെന്റുകൾ എന്നിവ കൊണ്ടുപോകുന്നുവെങ്കിൽ അത് ഡിക്ലയർ ചെയ്യണമെന്ന് ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റി ഓർമ്മപ്പെടുത്തി.

എവിടെ ഡിക്ലയർ ചെയ്യണം?

  • എയർപോർട്ട് ഉൾപ്പെടെയുള്ള കസ്റ്റംസ് ഓഫീസുകളിൽ നേരിട്ട്
  • ഓൺലൈനായി (ഡിജിറ്റൽ ഡിക്ലറേഷൻ സിസ്റ്റ് വഴി)
  • എല്ലാ എയർലൈൻ കമ്പനികളും യാത്രക്കാരെ ഈ നിയമത്തെക്കുറിച്ച് അറിയിക്കണമെന്നും കസ്റ്റംസ് നിർദ്ദേശിച്ചിട്ടുണ്ട്.

നിയമം ലംഘിച്ചാൽ എന്ത് ശിക്ഷ?

  • 3 വർഷം വരെ ജയിൽ
  • 1 ലക്ഷം മുതൽ 5 ലക്ഷം റിയാൽ വരെ പിഴ
  • ഡിക്ലയർ ചെയ്യാത്ത പണം/സാധനങ്ങൾ കണ്ടുകെട്ടൽ

എന്തെല്ലാം ഡിക്ലയർ ചെയ്യണം?

  • 50,000 റിയാലിന് മുകളിലുള്ള പണം (ഖത്തർ റിയാൽ/വിദേശ കറൻസി)
  • വജ്രം, മരതകം, മാണിക്യം തുടങ്ങിയ രത്നങ്ങൾ
  • സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങൾ
  • ബാങ്ക് ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മണി ഓർഡറുകൾ

അനുമതി എങ്ങനെ ലഭിക്കും?

  • 50,000 റിയാലിന് മുകളിൽ പണം കൊണ്ടുപോകാൻ ഖത്തർ സെൻട്രൽ ബാങ്കിന്റെ മുൻഅനുമതി ആവശ്യം.
  • വിലപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ബിൽ, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ തുടങ്ങിയ രേഖകൾ കസ്റ്റംസിന് സമർപ്പിക്കണം.
  • തെറ്റായ വിവരം നൽകിയാൽ കഠിനമായ നടപടി എടുക്കും

Share:

Recent Posts

Malayalam