ഖത്തർ ഇപ്പോൾ അൽ-സറയത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്, മാർച്ച് അവസാനം മുതൽ മെയ് പകുതി വരെ നീണ്ടുനിൽക്കുന്ന പ്രവചനാതീതമായ കാലാവസ്ഥയുടെ സമയത്തെ ആണ് അൽ-സറയത്ത് സീസൺ കൊണ്ട് അർത്ഥമാക്കുന്നത്. പെട്ടെന്നുള്ള ഇടിമിന്നൽ, കനത്ത മഴ, മിന്നൽ, ശക്തമായ കാറ്റ് എന്നിവ പ്രാദേശിക പൊടിക്കാറ്റുകൾക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ വീടിനുള്ളിൽ തന്നെ തുടരാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും അയഞ്ഞ വസ്തുക്കൾ സുരക്ഷിതമാക്കാനും താമസക്കാർക്ക് നിർദ്ദേശമുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഔട്ട്ഡോർ പരിപാടി സംഘാടകർ തയ്യാറാകണം. സാഹചര്യങ്ങൾ വേഗത്തിൽ മാറാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ കാലാവസ്ഥ പ്രവചനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ആയിരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.