ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് സംഘടിപ്പിക്കുന്ന ഇഫ്താർ ടെന്റുകളിൽ ദിവസേനെ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് ഔഖാഫ് അറിയിച്ചു. വിശ്വാസവും സമൂഹമനസ്കതയും വളർത്തിയെടുക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
ഭക്ഷണം നൽകുന്നതിനൊപ്പം ഷെയ്ഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ പണ്ഡിതരുടെ ഉറുദു ഭാഷയിലുള്ള മതപ്രഭാഷണങ്ങളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. തൊഴിലാളികൾക്കിടയിൽ ഇസ്ലാമിക അവബോധം വളർത്തുന്നതിനൊപ്പം 300,000 നോമ്പുകാരെ സേവിക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് ഹസ്സൻ അൽ തമീമി പറഞ്ഞു.
ഇഫ്താറിന് മുമ്പ് ആഴ്ചയിൽ പലതവണ നടത്തുന്ന പ്രഭാഷണങ്ങൾ മതപരമായ ധാരണ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. സാമൂഹിക ഐക്യദാർഢ്യം ഉൾക്കൊള്ളുന്നതും പ്രവാചക സുന്നത്ത് പിന്തുടരുന്നതുമായ ഈ സംരംഭത്തിൽ ദിവസേന ആയിരത്തിലധികം പേർ പങ്കെടുക്കുന്നു.