ആത്മീയതയുടെയും ധ്യാനത്തിന്റെയും സമയമായ റമദാൻ, വ്യത്യസ്തരായ വ്യക്തികളെ ഉപവാസമെന്ന പൊതുവായ പ്രവൃത്തിയിൽ ഒരുമിച്ച് കൊണ്ടുവരുന്നു. ദാനധർമ്മങ്ങളുടെയും നിസ്സംഗതയുടെയും സമയമാണിത്. ഖത്തറിലെ റമദാൻ ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ പരിപാടികളാൽ സമ്പന്നമാണ്. ഈ റമദാനിൽ നിങ്ങൾ ഖത്തറിൽ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട വിവിധതരം പരിപാടികളുണ്ട്. അവയിൽ ചിലത് നോക്കാം:
ദോഹയ്ക്ക് ചുറ്റുമുള്ള റമദാൻ പീരങ്കി
ഖത്തറിലെ വിവിധ പ്രമുഖ സ്ഥലങ്ങളിൽ നടക്കുന്ന റമദാൻ പീരങ്കി വളരെ പ്രചാരമുള്ള ഒരു ആചാരമാണ്. വിശുദ്ധ റമദാൻ മാസത്തിലുടനീളം നോമ്പ് അവസാനിക്കുന്ന സമയത്താണ് പീരങ്കി വെടിവയ്ക്കുന്നത്.
- തീയതി: റമദാൻ മാസത്തിൽ ദിവസവും
- സമയം: ഇഫ്താർ/സൂര്യാസ്തമയ സമയം
- സ്ഥലം: അയൻ ഹ്ലീതൻ സൂഖ്, അൽ ഖോർ, സൂഖ് വാഖിഫ് - ഈസ്റ്റേൺ സ്ക്വയർ (ഫനാറിന് മുന്നിൽ), കത്താര കൾച്ചറൽ വില്ലേജ്, ഓൾഡ് ദോഹ പോർട്ട്, ആസ്പയർ പാർക്ക്, ലുസൈൽ ബൊളിവാർഡ്, സൂഖ് അൽ വക്ര
ലുസൈൽ ബൊളിവാർഡിൽ 2025 റമദാൻ ആഘോഷങ്ങൾ
ലുസൈൽ ബൊളിവാർഡിൽ കരകൗശല വസ്തുക്കൾ, ഭക്ഷണം, പാനീയങ്ങൾ എന്നിവ വിൽക്കുന്ന റമദാൻ മാർക്കറ്റിലെ ആഘോഷാന്തരീക്ഷം ആസ്വദിക്കാം. കൂടാതെ വിവിധതരം കുടുംബ പരിപാടികളും ഇവിടെ നടക്കാറുണ്ട്.
- തീയതി: റമദാൻ മാസത്തിൽ ദിവസവും
- സമയം: രാത്രി 8 മുതൽ പുലർച്ചെ 1വരെ
- സ്ഥലം: ലുസൈൽ ബൊളിവാർഡ്
- പ്രവേശനം: സൗജന്യം
ലുസൈൽ ബൊളിവാർഡിൽ 2025 റമദാൻ കാർ പരേഡ്
വാഹന പ്രേമികളുടെ ഇഷ്ട്ട പരിപാടിയാണിത്. റമദാനിൽ എല്ലാ ദിവസവും ഖത്തറിലെ ഏറ്റവും ആകർഷകവും അതുല്യവുമായ ചില കാറുകളുടെ പ്രദർശനം നിങ്ങൾക്ക് ആസ്വദിക്കാം.
- തീയതി: റമദാൻ മാസത്തിൽ ദിവസവും
- സമയം: അസർ നമസ്കാരത്തിന് ശേഷം (ഏകദേശം ഉച്ചകഴിഞ്ഞ് 3:30)
- സ്ഥലം: ലുസൈൽ ബൊളിവാർഡ്
- പ്രവേശനം: സൗജന്യം
കത്രയിൽ തജീസ് ഷാബാനും റമദാൻ വ്യാപാര മേളയും
റമദാനിൽ ഷോപ്പിംഗ് ആസ്വദിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് കത്താറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന ഷാബാൻ, റമദാൻ വ്യാപാര മേള തീർച്ചയായും ഇഷ്ടപെടും.
- തീയതി: 2025 ഫെബ്രുവരി 25 - മാർച്ച് 12
- സമയം:ശനി മുതൽ വ്യാഴം വരെ: രാവിലെ 10 - രാത്രി 10, വെള്ളി: ഉച്ചകഴിഞ്ഞ് 3 - രാത്രി 10
- സ്ഥലം: കത്താറ കൾച്ചറൽ വില്ലേജ്, സൗത്ത് പാർക്കിംഗ്
- പ്രവേശനം: സൗജന്യം
പേൾ റമദാൻ ബസാർ 2025
പേൾ റമദാൻ ബസാർ മൂന്നാം പതിപ്പ് തിരിച്ചെത്തിയിരിക്കുന്നു! ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏത് മികച്ച ഒരിടമാണ്. കൂടാതെ ഇവിടുത്തെ ഉത്സവ അന്തരീക്ഷവും ആസ്വദിക്കാം.
- തീയതി: 2025 മാർച്ച് 1 - ഏപ്രിൽ 5
- സമയം:ശനി - ബുധൻ: രാത്രി 8 - രാവിലെ 12, വ്യാഴം - വെള്ളി: രാത്രി 8 - രാവിലെ 1
- സ്ഥലം: 2-5 ലാ ക്രോയിസെറ്റ്, പോർട്ടോ അറേബ്യ, ദി പേൾ ഐലൻഡ്
- പ്രവേശനം: സൗജന്യം
ഓൾഡ് ദോഹ പോർട്ടിലെ 2025 റമദാൻ ആക്ടിവേഷനുകൾ
ഈ റമദാനിൽ ഓൾഡ് ദോഹ പോർട്ട് സജീവമാകുന്നു. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഉജ്ജ്വലമായ പരിപാടികൾ, ആക്ടിവിറ്റികൾ, പ്രവർത്തനങ്ങൾ എന്നിവ ഇവിടെ ആസ്വദിക്കാം. ദിവസേനയുള്ള ഇഫ്താർ പീരങ്കി, ഡ്രമ്മർമാരുടെ പരേഡ്, ഭക്ഷ്യമേള തുടങ്ങിയവ ഇവിടെയുണ്ട്.
- തീയതി: 2025 മാർച്ച് 1 - 30
- സമയം: രാത്രി 9 മുതൽ പുലർച്ചെ 2 വരെ
- സ്ഥലം: ഓൾഡ് ദോഹ പോർട്ട്
- പ്രവേശനം: സൗജന്യം
റമദാൻ ത്രോബാക്ക് ഭക്ഷ്യമേള 2025
ഖത്തറിലെ ത്രോബാക്ക് ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞു. പ്രാദേശിക റെസ്റ്റോറന്റുകളിൽ നിന്നുള്ള വിവിധ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചുകൊണ്ട് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കാൻ പറ്റിയ ഒരിടമാണിത്.
- തീയതി: റമദാൻ അവസാനം വരെ
- സമയം: ദിവസവും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെ
- സ്ഥലം: ഓൾഡ് ദോഹ പോർട്ട്
- പ്രവേശനം: സൗജന്യം
റമദാൻ ടോർബ മാർക്കറ്റ്
ഈ വാരാന്ത്യ വിപണി റമദാൻ മാസത്തിലെ ഉത്സവാന്തരീക്ഷം ആസ്വദിക്കാൻ പറ്റുന്ന ഒരിടമാണ്! സന്ദർശകർക്ക് അറേബ്യൻ ഭക്ഷണവും മധുരപലഹാരങ്ങളും, പരമ്പരാഗത കരകൗശല വസ്തുക്കളും, ഗെയിമുകളും മറ്റും ആസ്വദിക്കാം.
- തീയതി: 7 - 29 മാർച്ച് 2025 (വെള്ളി & ശനി)
- സമയം: വൈകുന്നേരം 7 - പുലർച്ചെ 1
- സ്ഥലം: എഡ്യൂക്കേഷൻ സിറ്റി - ഗേറ്റ് 7
- പ്രവേശനം: സൗജന്യം
2025 റമദാനിൽ ഓൾഡ് ദോഹ പോർട്ടിലെ ഗരൻഗാവോ രാത്രി
ഈ റമദാനിൽ ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഉജ്ജ്വലവും ആകർഷകവുമായ ഗരൻഗാവോ പരമ്പരാഗത ആഘോഷങ്ങളിൽ ഒന്നാണ്. ഈ പരിപാടിയെ അവിസ്മരണീയമാക്കുന്ന ഊർജ്ജസ്വലമായ പാരമ്പര്യ ആഘോഷങ്ങൾ ഇവിടെ ആസ്വദിക്കാം.
- തീയതി: 2025 മാർച്ച് 14
- സമയം: വൈകുന്നേരം 6 മുതൽ രാത്രി 11 വരെ
- സ്ഥലം: മിന ഡിസ്ട്രിക്ട്
- പ്രവേശനം: സൗജന്യം