ആഭ്യന്തര മന്ത്രാലയതിന്റെ വലിയൊരു ഓപ്പറേഷനിലൂടെ കഴിഞ്ഞ ദിവസം 16 കിലോഗ്രാം ഹാഷിഷുമായി വിൽപ്പനക്കാരൻ അറസ്റ്റിലായി.ഫെബ്രുവരി 27 വ്യാഴാഴ്ച്ചയാണ് ആഭ്യന്തര മന്ത്രാലയം ഈ വാർത്ത സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. മയക്കുമരുന്ന് പിടിച്ചെടുക്കുന്ന പ്രവർത്തനത്തിൻ്റെ ലൈവ് വീഡിയോകളും അവർ പോസ്റ്റ് ചെയ്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻ്റ് നടത്തിയ ഓപ്പറേഷനിലാണ് ഇയാളി പിടിയിലായത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും മന്ത്രാലയം അറിയിച്ചു.