റമദാൻ മാസത്തിൽ ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വാർഷിക ഉപഭോക്തൃ ഉൽപ്പന്ന പദ്ധതി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. ഖത്തറിലുടനീളമുള്ള പ്രധാന റീട്ടെയിൽ സമുച്ചയങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കിയ ഈ സംരംഭം വിശുദ്ധ റമദാൻ മാസം അവസാനം വരെ നീണ്ടുനിൽക്കും.
ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു. മാവ്, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, പാചക എണ്ണ, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കൊപ്പം പുണ്യമാസത്തിൽ ആവശ്യകത വർദ്ധിക്കുന്ന ടിഷ്യൂകൾ, അലുമിനിയം ഫോയിൽ, ഗാർഹിക ഡിറ്റർജന്റുകൾ തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കളും ഉൾപ്പെടെ വിപുലമായ അവശ്യ ഉൽപ്പന്നങ്ങളുടെ ശ്രേണി ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
ഈ സംരംഭം പ്രയോജനപ്പെടുത്താനും ഉത്തരവാദിത്തത്തോടെ ഷോപ്പിംഗ് നടത്താനും ഉപഭോക്താക്കളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. അതേസമയം വിലനിർണ്ണയ ലംഘനങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും റിപ്പോർട്ട് ചെയ്യാനും മാത്രാലയം ആവശ്യപെട്ടു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴി പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാവുന്നതാണ്.