മെട്രാഷ് അപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യത്തിനായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം (എംഒഐ) പുതിയ മെട്രാഷ് ആപ്പ് വികസിപ്പിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബുഹാഷിം അൽ സയീദ് പറഞ്ഞു.
ഉപയോക്താക്കളുടെ ഡേറ്റയിലേക്കും നടപടിക്രമങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രൊഫൈൽ, ഓതറൈസേഷൻ, നോട്ടിഫിക്കേഷൻ എന്നിവയുടെ പുതിയ സേവനങ്ങൾ ചേർത്തെന്ന് അൽ-സയീദ് പറഞ്ഞു. ഡോക്യുമെന്റ് ഡെലിവറി ആവശ്യങ്ങൾക്കായി അഡ്രെസ്സ് മാനേജുമെന്റ്, വിവിധ സേവന കേന്ദ്രങ്ങളുടെ സ്ഥലങ്ങൾ, വിസ നൽകുന്നതിനുള്ള പാസ്പോർട്ട് സ്കാനിംഗ് എന്നിവയും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനും എല്ലാ സുരക്ഷാ സേവനങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനും പുതിയ ഐക്കണുകൾ ചേർത്തിട്ടുണ്ടെന്നും അൽ-സയീദ് കൂട്ടിച്ചേർത്തു. ഖത്തർ ഐഡി പുതുക്കുക, നഷ്ടപ്പെട്ടതോ, മോശമായതോ ആയവ മാറ്റിസ്ഥാപിക്കുക എന്നിവയുൾപ്പെടെ ജിസിസി പൗരന്മാർക്ക് പ്രത്യേക സേവനങ്ങളുമുണ്ട്.
മന്ത്രാലയം സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നുണ്ടെന്നും സമയം ലാഭിക്കുന്നതിനും അനായാസവുമായ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നതിനുമാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നതെന്നും അൽ സയീദ് പറഞ്ഞു.