ഇനിമുതൽ ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (QDI) ആപ്പ് ഉപയോഗിച്ച് ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിലൂടെ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്നലെ പറഞ്ഞു
2024 ഒക്ടോബറിൽ ലോഞ്ച് ചെയ്ത QDI മൊബൈൽ ആപ്പ്, ഐഡി കാർഡുകളുടെയും രേഖകളുടെയും ഡിജിറ്റൽ രേഖകൾ നൽകുന്നു. ഫിസിക്കൽ രേഖകളില്ലാതെ വിവിധ ഇ-സർവീസുകൾ ആക്സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
QDI ആപ്പ് ഉപയോഗിച്ച് ഇ-ഗേറ്റുകൾ വഴി യാത്ര ചെയ്യാനുള്ള സ്റ്റെപ്പുകൾ
- QDI മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് സൈൻ അപ്പ് ചെയ്യുക. ഇതിൽ ഫേസ് റിക്കഗ്നിഷൻ ഉണ്ട്.
- QDI ആപ്പിൽ ഡിജിറ്റൽ കാർഡുകൾ സ്വൈപ്പ് ചെയ്ത് "ട്രാവൽ ഡോക്യുമെന്റ്" കാർഡ് തിരഞ്ഞെടുക്കുക.
- കാർഡിന്റെ മുകളിലുള്ള ഐക്കൺ ടാപ്പുചെയ്ത് ഫേസ് റിക്കഗ്നിഷൻ വെരിഫൈ ചെയ്യുക.
- വെരിഫൈ ചെയ്ത ശേഷം, മൊബൈൽ ഉപകരണം ഇ-ഗേറ്റ് സ്കാനറിലേക്ക് അടുപ്പിക്കുക.