വിജിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന സീലൈൻ സീസൺ രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നു. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന വിധത്തിലുള്ള രസകരമായ അനുഭവങ്ങളാണ് ഈ സീസണിൽ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ സീസണെ ആകർഷകമാക്കുന്നത് ഡിജിറ്റൽ റാഫിൾ ഡ്രോ ആണ് വൈവിധ്യമാർന്ന സേവനങ്ങളും രസകരമായ അനുഭവങ്ങളും ആസ്വദിച്ചുകൊണ്ട് ജനങ്ങൾക്ക് ഉയർന്ന മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരം ഡിജിറ്റൽ റാഫിൾ ഡ്രോയിലൂടെ വാഗ്ദാനം ചെയ്യുന്നു.
സീലൈൻ സീസൺ ക്യാമ്പിൽ കുറഞ്ഞത് QR200 ചെലവഴിക്കുന്ന സന്ദർശകർക്ക് റാഫിളിൽ പ്രവേശിക്കാൻ സാധിക്കും. ആക്റ്റിവിറ്റികൾ, എഫ് ആൻഡ് ബി, ഔട്ട്പോസ്റ്റ് അൽ ബരാരി അല്ലെങ്കിൽ ബെൽഖാംസ് ലോഞ്ചുകൾ തുടങ്ങിയ ആക്ടിവിറ്റികളിൽ പങ്കാളികളാകുന്നവർക്കാണ് അവസരം.
നറുക്കെടുപ്പ് ജനുവരി 24-ന് ഡിജിറ്റലായി നടക്കും.
കൺസേർട്ട് ടിക്കറ്റുകൾ https://doha.platinumlist.net/event-tickets/sealine എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.