School

ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആദ്യത്തെ സ്കൂൾ ആരംഭിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

ഖത്തർ ഫൗണ്ടേഷനുമായി ചേർന്ന് ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആദ്യത്തെ സ്കൂൾ ആരംഭിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.

പല തരത്തിലുള്ള ഭിന്നശേഷി വൈകല്യമുള്ള വിദ്യാർത്ഥികൾക്കായാണ് ഈ അക്കാദമി. ഇതിൽ ഡെവലെപ്മെന്റൽ, കോഗ്നിറ്റീവ് ഡിസബിലിറ്റീസ് തുടങ്ങി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടും. ഇത്തരത്തിലുള്ള കുട്ടികൾക്ക് മറ്റ് കുട്ടികളെപ്പോലെ സമഗ്രവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്‌ഷ്യം.

വിദ്യാർത്ഥികളുടെ ജീവിതാനുഭവങ്ങളും, സാമൂഹിക സമ്പർക്കക്ഷമതയും വളർത്താൻ സഹായിക്കുന്നതോടൊപ്പം, തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾ നൽകുകയാണ് അക്കാഡമിയുടെ ലക്ഷ്യം

'My Special Track' എന്ന പദ്ധതിയുടെ ഭാഗമായ ഈ അക്കാദമി, ഖത്തർ നാഷണൽ വിഷൻ 2030-ന്റെ പദ്ധതികളിലും ഉൾപ്പെടുന്നു.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam