safest

പ്രവാസികൾക്ക് താമസിക്കാൻ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ലിസ്റ്റിൽ, ആദ്യ പത്തിൽ ഖത്തറും

2025 ലെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് റിപ്പോർട്ട് അനുസരിച്ച്, വിദേശികൾക്ക് താമസിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഇടം പിടിച്ചു. പട്ടികപ്രകാരം വിദേശികൾക്ക് താമസിക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ 8-ാം സ്ഥാനവും, മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക രാജ്യമാണ് ഖത്തർ. കൂടാതെ, യൂറോപ്യൻ അല്ലാത്ത രാജ്യമായി സിംഗപ്പൂരിനൊപ്പം ഖത്തറും ഉൾപ്പെടുന്നു.

ഖത്തറിന്റെ റാങ്കിംഗിന് പ്രധാന കാരണങ്ങൾ

ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കൃത്യമായ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിൽ കൊണ്ടുവന്ന് ക്രൈമുകളുടെയും അക്രമങ്ങളുടെയും നിരക്ക് കുറയ്ക്കാൻ ഖത്തർ പ്രയത്നിച്ചു. പൊതുസ്ഥലങ്ങൾ സുരക്ഷിതമാക്കാൻ ഇത് നിർണായകമായി.

ഖത്തറിലെ സ്ഥിരതയുള്ള ഭരണ സംവിധാനം രാജ്യത്തിന് രാഷ്ട്രീയ സമാധാനം നിലനിൽക്കാൻ സഹായിച്ചു. രാഷ്ട്രീയ കലാപങ്ങൾ ഇല്ലാത്തതും സ്ഥിരതയുള്ള അന്താരാഷ്ട്ര ബന്ധങ്ങളും ഖത്തറിനെ സുരക്ഷിത രാജ്യമാക്കുന്നു.

ഖത്തറിന് പ്രകൃതി ദുരന്തങ്ങളുടെ സാധ്യത കുറവാണ്. ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, പ്രളയം തുടങ്ങിയവയ്ക്ക് സാധ്യത കുറവുള്ള പ്രദേശമാണ് ഖത്തർ. പൊടിക്കാറ്റുകൾ ഉണ്ടെങ്കിലും ഇവയും കാര്യക്ഷമമായി രാജ്യം നിയന്ത്രിക്കുന്നു.

സിംഗപ്പൂരാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി പട്ടികയിൽ കൊടുത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡ്, ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം പട്ടികയിൽ ഇടം പിടിച്ച മറ്റ് രാജ്യങ്ങൾ.

This recognition is a testament to Qatar’s status as a global centre of excellence.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam