Lusail tram

ലുസൈൽ ട്രാം നെറ്റ്‌വർക്കിൽ പുതിയ ടക്ക്വോയിസ് ലൈൻ കൂടി തുറന്നു !

ഖത്തർ ഗതാഗത മന്ത്രി, ഹിജ് എക്സലൻസി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ താനി, ലുസൈൽ ട്രാം നെറ്റ്‌വർക്കിൽ പുതിയ ടക്ക്വോയിസ് ലൈൻ ഇന്നലെ (2025 ജനുവരി 6-ന്) ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലുസൈൽ ട്രാം നെറ്റ്‌വർക്കിൽ പുതിയ ലൈൻ തുറന്നത്.

ഗതാഗതമന്ത്രി ട്രാം ലൈനിന്റെ പ്രധാന സ്റ്റേഷനുകളും, മെയിൻ കണ്ട്രോൾ സെന്ററും,മറ്റ് സൗകര്യങ്ങളും സന്ദർശിച്ച് ട്രാമിന്റെ പ്രവർത്തന ക്ഷമത വിലയിരുത്തി.

ലുസൈൽ ട്രാം നെറ്റ്‌വർക്കിൽ നാല് നിറങ്ങളുള്ള ലൈനുകളിലായി (ഓറഞ്ച്, പിങ്ക്, പർപ്പിൾ, ടർക്കോയിസ്) 25 സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്, ഇതിന് 19 കിലോമീറ്റർ ദൂരമുണ്ട്. പുതിയ ടർക്കോയ്സ് ലൈനിൻ്റെ സമാരംഭത്തോടെ ലുസൈൽ ട്രാം കൂടുതൽ വികസിക്കും.

പുതുതായി ആരംഭിച്ച ടർക്കോയിസ് ലൈനിലൂടെ ലുസൈൽ സിറ്റിയിലെ താമസക്കാർക്കും സന്ദർശകർക്കും പൂർണമായും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗം അനുഭവിക്കാൻ അവസരം നൽകുകയും ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ലുസൈൽ ക്യുഎൻബി, അൽ യാസ്മീൻ, ഫോക്സ് ഹിൽസ് - തെക്ക്, ലുസൈൽ നഗരം, അൽ ഖാൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് - നോർത്ത്, ക്രസൻ്റ് പാർക്ക് - വടക്ക്, റൗദത്ത് ലുസൈൽ, എർക്കിയ, ലുസൈൽ സ്റ്റേഡിയം എന്നിവയാണ് ടർക്കോയ്സ് ലൈനുകളിലെ സ്റ്റേഷനുകൾ.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam