QSTP Accelerator

QSTP ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് ഖത്തർ ആസ്ഥാനമായുള്ള ഇന്നൊവേറ്റർമാരുടെ അപേക്ഷകൾ ക്ഷണിച്ചു

ഖത്തർ ഫൗണ്ടേഷൻ്റെ ഭാഗമായ ഖത്തർ സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് (ക്യുഎസ്‌ടിപി) തങ്ങളുടെ മുൻനിര ആക്‌സിലറേറ്റർ പ്രോഗ്രാമായ എക്‌സ്എൽആർ 8-ൻ്റെ 15-ാമത് സൈക്കിളിനുള്ള അപേക്ഷകൾ ഔദ്യോഗികമായി തുറന്നു. ഈ 14 ആഴ്ച നീണ്ടനിൽകുന്ന പ്രോഗ്രാമിന്റെ ലക്‌ഷ്യം അഭിലഷണീയരായ സംരംഭകരെ അവരുടെ ടെക്നോളോജിപരമായ ആശയങ്ങളുടെ മാർക്കറ്റ് സാധ്യതകൾ വിലയിരുത്താൻ സഹായിക്കുക വഴി അവരെ ഒരു സ്റ്റാർട്ടപ്പ് സമാരംഭിക്കാൻ സഹായിക്കുകയെന്നതാണ്.

മാർക്കറ്റ് ഡിമാൻഡ് മനസിലാക്കുന്നതിനും ഉപഭോക്തൃ ട്രാക്ഷൻ നേടുന്നതിനും നിക്ഷേപകരുടെ താൽപ്പര്യം ആകർഷിക്കുന്നതിനും ആവശ്യമായ ബൂട്ട് ക്യാമ്പ് ശൈലിയിലുള്ള പരിശീലന ശിൽപശാലകൾ, മെൻ്റർഷിപ്പ് സെഷനുകൾ, തുടങ്ങിയവയാണ് പങ്കെടുന്നവർക്ക് ലഭിക്കുന്ന പരിശീലന പരിപാടികൾ.

XLR8 പ്രോഗ്രാമിൽ അഞ്ച് അംഗങ്ങൾ വരെയുള്ള ടീമുകൾക്ക് പങ്കെടുക്കാം, അവരെല്ലാം ഖത്തറിലെ താമസക്കാരായിരിക്കണം. പ്രോഗ്രാമിലുടനീളം, പങ്കാളികൾ അവരുടെ സാങ്കേതിക-അധിഷ്‌ഠിത ആശയങ്ങളെ ആദ്യകാല പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മെൻ്റർഷിപ്പിലൂടെയും വിശദമായ ശിൽപശാലകളിലൂടെയും സംരംഭകത്വ വിജയത്തിന് വേണ്ടുന്ന പരിശീലനം ലഭിക്കും. ഇതിനകം സ്ഥാപിതമായ സ്വകാര്യ കമ്പനികൾക്ക് പങ്കെടുക്കാൻ സാധിക്കില്ല

ക്യുഎസ്ടിപിയുടെ ഇന്നൊവേഷൻ സെൻ്ററിൽ മെൻ്റർഷിപ്പ് സെഷനുകൾ നടക്കും, അവിടെ പങ്കെടുക്കുന്നവർക്ക് അവരുടെ പുരോഗതിയെ പിന്തുണയ്‌ക്കുന്നതിന് സഹ-വർക്കിംഗ് സ്‌പെയ്‌സുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും. കൂടാതെ, ഈ സൈക്കിളിലെ മികച്ച മൂന്ന് വിജയികളായ ടീമുകൾക്ക് QSTP പ്രത്യേക റിവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

QSTP XLR8 പ്രോഗ്രാമിൻ്റെ തുടക്കം മുതൽ 40 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഏകദേശം 500 വ്യക്തികളുള്ള 200-ലധികം ടീമുകൾ അതിൻ്റെ ഉയർന്ന നിലവാരമുള്ള മെൻ്റർഷിപ്പിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.

ജനുവരി 23 വരെ അപേക്ഷകൾ അയക്കാം. പ്രോഗ്രാം ഫെബ്രുവരി 5 ന് ആരംഭിക്കും. മെയ് അവസാനം നടക്കാനിരിക്കുന്ന ഡെമോ ഡേയിൽ പ്രോഗ്രാം അവസാനിക്കും - അവിടെ എല്ലാ പങ്കാളികളും അവരുടെ സ്റ്റാർട്ടപ്പ് ആശയങ്ങൾ പൊതുജനങ്ങൾക്കും സാധ്യതയുള്ള നിക്ഷേപകർക്കും കൈമാറും, തുടർന്ന് വിജയികളെ പ്രഖ്യാപിക്കും.

Share:

Recent Posts

Malayalam