മലിനീകരണം കുറയ്ക്കുന്നതിനായി ദോഹ മുനിസിപ്പാലിറ്റി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ സ്വന്തമാക്കി. സ്വകാര്യ മേഖലയുമായി സഹകരിച്ച് പരിശോധനയ്ക്കും നിയന്ത്രണ പ്രവർത്തനങ്ങൾക്കും ഈ കാർ ഉപയോഗിക്കും.
ഇത് ഖത്തർ നാഷണൽ വിഷൻ 2030 നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ 2024-2030 തന്ത്രത്തിനും പ്രയോജനകരമാകും. ദോഹയെ സുസ്ഥിര സ്മാർട്ട് സിറ്റികളുടെ ആഗോള മാതൃകയാക്കി മാറ്റുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ധാരാളം ഗുണങ്ങളുണ്ട്. ഗ്യാസോലിൻ, ഡീസൽ കാർ എമിഷൻ കാലാവസ്ഥാ വ്യതിയാനത്തിനും പുകമഞ്ഞിനും കാരണമാകുന്നു. എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സീറോ എമ്മിസോൺ ആണ്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾ ഗ്യാസ് കാറുകളേക്കാൾ ഏറെ ശബ്ദം കുറഞ്ഞതാണ്.