റെക്കോർഡ് സന്ദർശകരുമായി ബോലേവാദിലെ ആഘോഷങ്ങൾ; ഇന്റർനാഷണൽ മാധ്യമപ്രശംസ സ്വന്തമാക്കി!

2025-ലെ പുതുവത്സര വരവേൽപ്പിൽ പങ്കെടുക്കാൻ ലുസൈൽ ബോലേവാദിലേക്ക് ഒഴുകിയെത്തിയത് റെക്കോർഡ് സന്ദർശകർ. റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 3 ലക്ഷം ജനങ്ങളാണ് അവിടെ എത്തിയത്. കൂടാതെ, ലോക മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ബിബിസി പോലുള്ള ഇന്റർനാഷണൽ മാധ്യമങ്ങൾ ആഘോഷങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ബിബിസി, സിഎൻഎൻ എന്നിവയുൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ ലുസൈൽ ബോലേവാദിലേ ആഘോഷങ്ങളെ പ്രശംസിച്ചു. ഖത്തറിലെ പുതുവത്സരാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം ബിബിസി യിൽ സംപ്രേഷണം ചെയ്തു. കൂടാതെ "ഡ്രമ്മിംഗ് ആൻഡ് ലൈവ് ഡിജെ" അവതരിപ്പിച്ച ഡിജെ എംകെ, ഡ്രമ്മർ ക്രിസ്റ്റീന എന്നിവരുടെ പ്രകടനത്തെയും ബിബിസി അഭിനന്ദിച്ചു

"ഉയർന്ന നിലവാരത്തിലുള്ള ഒരു ഷോയാണ് അവർ സജ്ജീകരിച്ചത്, ഇതൊരു മാസ്മരിക ലൈറ്റ് ഷോയാണ്" ഒരു സിഎൻഎൻ അവതാരകൻ പ്രശംസിച്ചു. കൂടതെ, യുകെയിലെ ദി സൺ പത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഘോഷങ്ങൾ സംപ്രേക്ഷണം ചെയ്തു.

പ്രാദേശിക നിവാസികളും താമസക്കാരും, പ്രധാനമായും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഗംഭീരമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലുസൈൽ ബോലേവാദിലേക്ക് ഒഴുകിയെത്തി. പ്രധാന ഇവന്റുകൾക്കും ആഘോഷങ്ങൾക്കുമുള്ള ഖത്തറിന്റെ പ്രധാന സ്ഥാനമായി ലുസൈൽ മാറിയെന്നും ലുസൈൽ സിറ്റി പ്രഖ്യാപിച്ചു.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam