ഇന്നുമുതൽ രണ്ട് ടണലുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു!

ഇന്ന് (ജനുവരി 2) മുതൽ രണ്ട് തുരങ്കങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു.

ഗരാഫത്ത് അൽ റയ്യനിൽ നിന്ന് ദോഹയിലേക്കുള്ള പോകുമ്പോഴുള്ള ഗരാഫത്ത് അൽ റയ്യാൻ ഇൻ്റർചേഞ്ച് ടണൽ (Gharrafat Al Rayyan Interchange Tunnel) അടച്ചിടുമെന്ന് അഷ്ഗാൽ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതൽ പുലർച്ചെ 5 വരെ എട്ട് മണിക്കൂർ അടച്ചിടും. ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്നവർ, ബദൽ റൂട്ടായി ഗരാഫത്ത് അൽ റയ്യാൻ ഇൻ്റർചേഞ്ച് സിഗ്നലുകൾ ഉപയോഗിക്കാൻ അഷ്ഗാൽ നിർദ്ദേശിച്ചു.

ജനുവരി 3 വെള്ളിയാഴ്ച, മെസായിദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്കുള്ള റോഡിലെ മെസൈമീർ ഇൻ്റർചേഞ്ച് ടണൽ (Mesaimeer Interchange Tunnel) അടക്കുമെന്നും അഷ്ഗാൽ പ്രഖ്യാപിച്ചു. അറ്റകുറ്റ പണികൾക്കായി പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ താൽക്കാലികമായി അടച്ചിടും. മെസായിദ് റോഡിൽ നിന്ന് വരുന്നവരും ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്ക് പോകുന്നവരും അറ്റാച്ച് ചെയ്ത മാപ്പിൽ കാണിച്ചിരിക്കുന്ന മറ്റ് റൂട്ടുകൾ ഉപയോഗിക്കാൻ അഷ്ഗാൽ നിർദ്ദേശിച്ചു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam