ജനുവരി മുതൽ പ്രീമിയം പെട്രോളിന്റെ വില വർദ്ധിക്കും

ജനുവരി 2025-ലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർഎനർജി. പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരും.

ഡിസംബർ മാസത്തിൽ QR 1.90 ആയിരുന്നു പ്രീമിയം പെട്രോളിന്റെ വില. ജനുവരിയിൽ ഇതിന്റെ വില ലിറ്ററിന് QR 2 ആണ്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് QR 2.10 വിലയായി തുടരും. ഡീസലിന്റെ ലിറ്റർ വില QR 2.05 ആണ്.

Share:

Recent Posts

Malayalam