ദോഹ മെട്രോയും ലുസൈൽ ട്രാമും പുതുവത്സര ആഘോഷങ്ങൾക്കായി ഡിസംബർ 31-ന് സർവീസ് സമയം ദീർഘിപ്പിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ അപ്ഡേറ്റ് അനുസരിച്ച്, സർവീസ് പുലർച്ചെ 2 മണി വരെ തുടരും.
ലുസൈൽ ബോലേവാദിലേക്ക് പോകാനായി യാത്രക്കാർക്ക് ലുസൈൽ ക്യുഎൻബി സ്റ്റേഷനിലേക്ക് റെഡ് ലൈൻ എടുക്കാം. തുടർന്ന് അഞ്ച് മിനിറ്റ് നടന്നാൽ ബോലേവാദിലെത്താം. പടക്കങ്ങൾ, ഡ്രോൺ ഷോ, ഡിജെ പ്രകടനങ്ങൾ, എന്നിവയുൾപ്പെടെ ഡിസംബർ 31 ന് ലുസൈൽ സിറ്റിയിൽ നിരവധി ആകർഷകമായ പരിപാടികൾ ജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.