ഖത്തറിലെ അൽ വക്ര ഓൾഡ് സൂഖിൽ നടക്കുന്ന അന്താരാഷ്ട്ര സർക്കസ് ഷോ, '"ബിയോണ്ട് റിയാലിറ്റി" പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിനെ തുടർന്ന് ഷോ അവസാനിപ്പിക്കാൻ തീരുമാനിച്ച തീയതി നീട്ടിവെച്ചതായി അൽ വക്ര ഓൾഡ് സൂഖ് അറിയിച്ചു.
2025 ജനുവരി 2-ന് അവസാനിപ്പിക്കാൻ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന ഈ ഷോ ഇപ്പോൾ ജനുവരി 17 വരെ നീട്ടിയിരിക്കുകയാണ്. സർക്കസ് ഷോ ഇഷ്ടപ്പെടുന്നവർക്ക് 12 ദിവസം കൂടെ ഈ പരിപാടി ആസ്വദിക്കാൻ അവസരമുണ്ടാകും.
ദിവസവും വൈകുന്നേരം 5:00 നും 7:30 നും ഇടയിൽ രണ്ട് ഷോകൾ ആയിട്ടായിരിക്കും സർക്കസ് നടക്കുക. വെങ്കലത്തിന് QR 50 ഉം, വെള്ളിയ്ക്ക് QR 100ഉം, സ്വർണ്ണത്തിന് QR 200ഉം, VIP യ്ക്ക് QR 300 മായി നാല് വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. വിർജിൻ മെഗാസ്റ്റോറിൻ്റെ വെബ്സൈറ്റ് വഴിയോ ഔട്ട്ലെറ്റുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.