ഇന്നലെ (ശനി) അടുത്ത ബുധൻ വരെ ഖത്തറിൽ മൂടൽമഞ്ഞ് തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ കാലാവസ്ഥയിൽ കാഴ്ചപരിധി 2 കിലോമീറ്ററിൽ താഴെയായി കുറയുമെന്നും ഡ്രൈവർമാർ ശ്രദ്ധിക്കണെമന്നും ക്യുഎംഡി അറിയിച്ചു. റോഡിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇന്ന് ദോഹയിലെ താപനില 16°C മുതൽ 24°C വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.