real estate

ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല ജിഡിപി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോർട്ട്

ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് മേഖല വളരെ വേഗത്തിലാണ് വളരുന്നത്. ഇപ്പോൾ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല ജിഡിപി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ, ജനസംഖ്യാ വർദ്ധനവ്, പുതിയ നിർമ്മാണ പ്രോജക്ടുകൾ, പാർപ്പിട-വാണിജ്യ-വ്യാവസായിക സ്വത്തുക്കൾക്ക് വർദ്ധിച്ചുവരുന്ന ഡിമാൻഡ് എന്നിവയാണ് വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതെന്ന് എഫ്‌ജി റിയാലിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സെർബൻ സ്‌പൈറിയ പറഞ്ഞു.

നിർമ്മാണം, ബ്രോക്കറേജ്, പ്രോപ്പർട്ടി മാനേജ്മെൻ്റ്, എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും നിരവധി പുതിയ അവസരങ്ങളാണ് വരുന്നത്.

സാമ്പത്തിക കാര്യത്തിലും വരാനിരിക്കുന്ന പദ്ധതികളിലും ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി എന്നിവയിലുടനീളം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും 2025 പ്രതീക്ഷ നൽകുന്ന വർഷമായി കരുതുന്നുവെന്നും സെർബൻ സ്‌പൈറിയ പറഞ്ഞു.

രാജ്യത്തെ തൊഴിലന്വേഷകർ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ എന്നിവയിൽ മികച്ച അവസരങ്ങൾ കണ്ടെത്തുമെന്നും, ഈ മേഖലകൾ സുസ്ഥിരമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളർച്ചയ്ക്കായി ഖത്തറിൻ്റെ ലോങ്ങ് ടെം വിഷനുമായി പൊരുത്തപ്പെടുന്ന ഒരു ടീമിനെ കെട്ടിപ്പടുക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam