ഖത്തർ എയർവേയ്‌സ് ദോഹ-ദുബായ് സർവീസുകൾ വർദ്ധിപ്പിക്കുന്നു; പ്രതിദിനം 5 സർവീസുകൾ വീതം നടത്തും

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (DOH) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (DXB) ഇടയിലുള്ള സർവീസുകളുടെ എണ്ണം പ്രതിദിനം രണ്ടിൽ നിന്ന് അഞ്ചായി ഉയർത്താൻ ഖത്തർ എയർവേയ്‌സ് തീരുമാനിച്ചു. വേനൽക്കാലത്തെ യാത്രാക്കാരുടെ വർദ്ധനവ് കണക്കിലെടുത്തും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സമയങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് സർവീസുകൾ ഘട്ടങ്ങളായി വർദ്ധിപ്പിക്കുന്നത്.

ഈ പദ്ധതി പ്രകാരം ജൂൺ 5 മുതൽ സർവീസുകൾ പ്രതിദിനം മൂന്നായി ഉയർത്തിയിട്ടുണ്ട്. തുടർന്ന് ജൂൺ 15-ഓടെ ഇത് നാല് സർവീസുകളായും, ഈ വേനൽക്കാലത്തോടെ പ്രതിദിനം അഞ്ച് സർവീസുകളായും വർദ്ധിപ്പിക്കും. ഇതോടെ ഇരു നഗരങ്ങൾക്കുമിടയിൽ ആഴ്ചയിൽ ആകെ 35 സർവീസുകൾ ഖത്തർ എയർവേയ്‌സ് നടത്തും. ബോയിംഗ് 777, എയർബസ് A350 എന്നീ വലിയ വിമാനങ്ങളാണ് ഈ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കുന്നത്. പ്രവർത്തനപരവും സുരക്ഷാപരവുമായ കാരണങ്ങളാൽ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ വഴി വിവരങ്ങൾ പരിശോധിക്കണമെന്നും കമ്പനി അറിയിച്ചു.

Share:

Recent Posts

Malayalam