ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ഖത്തറിൽ വരാനിരിക്കുന്ന വീകെന്റിൽ (ജൂൺ 5, 6) ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. കാറ്റ് ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയുണ്ട്.

പൊടിക്കാറ്റ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചേക്കാമെന്നതിനാൽ ഡ്രൈവർമാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ നിലവിലുള്ള കടൽയാത്രാ വിലക്കുകളും മുന്നറിയിപ്പുകളും തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Share:

Recent Posts

Malayalam