ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) കൂടുതൽ അന്താരാഷ്ട്ര വിമാന കമ്പനികൾ തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് വിമാനത്താവള അധികൃതർ ഈ വാർത്ത പങ്കുവെച്ചത്.
പുതിയ അറിയിപ്പ് പ്രകാരം വിവിധ തിയ്യതികളിലായി സർവീസ് ആരംഭിക്കുന്ന വിമാന കമ്പനികളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
- ഏപ്രിൽ 21: ഫ്ലൈ ദുബായ് (flydubai)
- ഏപ്രിൽ 22: എയർ അറേബ്യ (Air Arabia)
- ഏപ്രിൽ 23: ഒമാൻ എയർ, ടാർകോ ഏവിയേഷൻ, യുഎസ്-ബംഗ്ലാ എയർലൈൻസ്, റോയൽ ജോർദാനിയൻ
- ഏപ്രിൽ 26: ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, മിഡിൽ ഈസ്റ്റ് എയർലൈൻസ്, നേപ്പാൾ എയർലൈൻസ്
- ഏപ്രിൽ 27: ബദർ എയർലൈൻസ്, സിറിയൻ എയർ
- ഏപ്രിൽ 28: ഈജിപ്ത് എയർ, ഹിമാലയ എയർലൈൻസ്
- മെയ് 1: ഗൾഫ് എയർ
- മെയ് 4: എത്യോപ്യൻ എയർലൈൻസ്
- മെയ് 16: കാം എയർ (Kam Air)
- ജൂലൈ 1: റോയൽ എയർ മറോക് (Royal Air Maroc)
ബന്ധപ്പെട്ട അധികാരികളുമായും വിമാന കമ്പനികളുമായും സഹകരിച്ചാണ് വിമാന സർവീസുകൾ നടത്തുന്നതെന്ന് ഹമദ് വിമാനത്താവള അധികൃതർ വ്യക്തമാക്കി. എന്നാൽ, അപ്രതീക്ഷിതമായോ നിയന്ത്രണാതീതമായോ സാഹചര്യങ്ങൾ ഉണ്ടായാൽ ഈ സമയക്രമങ്ങളിൽ മാറ്റം വരാനോ സർവീസുകൾ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.