HMC surgeons

തുടയെല്ല് പുനർനിർമ്മിക്കുന്ന പുതിയ ടെക്‌നോളജിയിലൂടെ രണ്ട് വിജയകരമായ ശാസ്ത്രക്രിയകൾ നടത്തി എച്ച്എംസി ശസ്ത്രക്രിയാ വിദഗ്ധർ !

Hamad Medical Corporation’s (HMC) plastic and orthopaedic surgery teams have made a successful chapter in the field of health by removing thigh bones through two intensive surgeries. In Qatar, these teams have been successful in reconstructing the thigh bone through the Capa-Masquelet technique to avoid the patient’s legs being amputated.

തുടയെല്ലിലെ മാരകമായ ട്യൂമർ നീക്കം ചെയ്തതിനെത്തുടർന്ന് മുമ്പ് ഒന്നിലധികം റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയകൾക്ക് വിധേയനായ 16 വയസ്സുള്ള ഒരു രോഗിയാണ് ആദ്യത്തെ കേസ്. വാഹനാപകടത്തെത്തുടർന്ന് തുടയ്ക്ക് ഗുരുതരമായ ആഘാതമേറ്റ മുപ്പത് വയസ്സുള്ള ആളാണ് രണ്ടാമത്തേത്.

ഇത്തരം സന്ദർഭങ്ങളിൽ കൈകൾ, കാലുകൾ, തുടകൾ എന്നിവയുൾപ്പെടെ നീളമുള്ള അസ്ഥികൾ പുനർനിർമ്മിക്കുന്നതിന് ആരോഗ്യരംഗത്തെ സഹായിക്കുന്ന കാപ്പ-മാസ്ക്ലെറ്റ് എന്ന നൂതന ടെക്‌നോളജിയുടെ അനിവാര്യത ഹമദ് ജനറൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി കൺസൾട്ടൻ്റായ ഡോ. മുഹമ്മദ് മൗനീർ ഉയർത്തിക്കാട്ടി.

ആസിഡ്ന്റുകൾ, ക്യാൻസർ മുഴകൾ, അസ്ഥി അണുബാധകൾ തുടങ്ങിയ കാരണങ്ങളാൽ അസ്ഥികൾക്ക് സംഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ ഈ ടെക്‌നോളജി ഉപയോഗിക്കുന്നത് കൈകാലുകൾ സംരക്ഷിക്കാനും അസ്ഥികളുടെ നഷ്ടം മൂലമുണ്ടാകുന്ന തീവ്രമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്നു.

രണ്ട് കേസുകളും എച്ച്ജിഎച്ചിലെ സർജിക്കൽ, പ്ലാസ്റ്റിക് ടീമുകളിലേക്ക് റഫർ ചെയ്തതിന് ശേഷം, തുടയെല്ല് പുനർനിർമ്മിക്കുന്നതിനും കാലുകൾ ഛേദിക്കുന്നത് ഒഴിവാക്കാനുമായി കാപ്പ-മാസ്ക്ലെറ്റ് ടെക്നിക് ഉപയോഗപ്പെടുത്താൻ ശ്രദ്ധാപൂർവ്വം തീരുമാനിക്കുകയായിരുന്നു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam