ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും ഗാലറികളും റെസ്റ്റോറന്റുകളും ഷോപ്പുകളും പൊതു അവധി ദിവസങ്ങളിലും സാധാരണ പ്രവർത്തന സമയം പാലിച്ച് തുറന്നിരിക്കാൻ അമിരി ദിവാന്റെ പുതിയ പ്രഖ്യാപനം. ഇതോടെ ഖത്തർ നിവാസികൾക്കും സന്ദർശകർക്കും അവധി ദിവസങ്ങളിൽ ഖത്തറിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ ആസ്വദിക്കാൻ സാധിക്കും.
ഈ സീസണിൽ ഖത്തർ ക്രിയേറ്റ്സ് ഫാൾ/വിന്റർ 2024-25 സീസണിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പ്രദർശനങ്ങൾ, ശില്പങ്ങൾ, ചരിത്ര ശേഖരങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിക്കുന്നു. ദോഹയിലെ മ്യൂസിയങ്ങൾ ആഴ്ചാവസാനമായ അവധി ദിനങ്ങളിൽ താഴെപ്പറയുന്ന സമയക്രമത്തിലാണ് പ്രവർത്തിക്കുക.
ദേശീയ മ്യൂസിയം ഓഫ് ഖത്തർ :
ഞായർ, തിങ്കൾ, ബുധൻ, ശനി: രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ;
വ്യാഴം: രാവിലെ 9 മുതൽ രാത്രി 9 വരെ;
വെള്ളി: ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 വരെ (ചൊവ്വ: അടച്ചിരിക്കും)
ഇസ്ലാമിക് ആർട്ട് മ്യൂസിയം :
ഞായർ, തിങ്കൾ, ചൊവ്വ, ശനി: രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ;
വ്യാഴം: രാവിലെ 9 മുതൽ രാത്രി 9 വരെ;
വെള്ളി: ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 വരെ (ബുധൻ: അടച്ചിരിക്കും)
3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം (QOSM):
ഞായർ, തിങ്കൾ, ബുധൻ, ശനി: രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ;
വ്യാഴം: രാവിലെ 9 മുതൽ രാത്രി 9 വരെ;
വെള്ളി: ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 വരെ (ചൊവ്വ: അടച്ചിരിക്കും)
മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്:
ഞായർ, ചൊവ്വ, ബുധൻ, ശനി: രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ;
വ്യാഴം: രാവിലെ 9 മുതൽ രാത്രി 9 വരെ;
വെള്ളി: ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 വരെ (തിങ്കൾ: അടച്ചിരിക്കും)