ഖത്തറിലെ ഹെൽത്ത് സെന്ററുകളുടെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) ആരോഗ്യ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. 31 കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ പുലർച്ചെ 12 വരെയും. അൽ വക്ര എച്ച്‌സി രാവിലെ 9 മുതൽ പുലർച്ചെ 12 വരെയും തുടർച്ചയായി പ്രവർത്തിക്കും.

സൗത്ത് വക്ര, അൽ മഷാഫ്, അൽ തുമാമ, എയർപോർട്ട്, ഉം ഗുവൈലിന, തുടങ്ങിയ 26 ആരോഗ്യ കേന്ദ്രങ്ങളിൽ ഫാമിലി മെഡിസിൻ, സപ്പോർട്ട് സേവനങ്ങൾ ഈ സമയക്രമത്തിൽ ലഭ്യമാകും. ഈ കേന്ദ്രങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ ദന്ത പരിചരണ സേവനങ്ങൾ ലഭ്യമാകും. അൽ കരാന HC രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും പ്രവർത്തിക്കും, അൽ ജുമൈലിയ HC രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും തുറന്നിരിക്കും. അൽ കഅബാൻ HC യും ലെഗ്വൈരിയ HC യും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ പ്രവർത്തിക്കൂ

വാരാന്ത്യ സേവനങ്ങൾ:

അൽ വക്ര എച്ച്സി ഫാമിലി മെഡിസിൻ (രാവിലെ 9 മുതൽ 12 വരെ), ദന്ത സേവനങ്ങൾ (രാവിലെ 9 മുതൽ 2 വരെ, വൈകുന്നേരം 7 മുതൽ 12 വരെ) നൽകും.

എയർപോർട്ട്, അൽ മഷാഫ്, അൽ തുമാമ, ഒമർ ബിൻ അൽ ഖത്താബ്, അൽ സദ്ദ്, എന്നിവയുൾപ്പെടെ 19 കേന്ദ്രങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ, വൈകുന്നേരം 7 മുതൽ 12 വരെ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിൽ ദന്ത പരിചരണവും ഒരേ സമയങ്ങളിൽ നൽകും.


അൽ റുവൈസ് എച്ച്സി ശനിയാഴ്ച (രാവിലെ 7 മുതൽ 12 വരെ), അൽ ഖോർ എച്ച്സി വെള്ളിയാഴ്ച (രാത്രി 7 മുതൽ 12 വരെ), ശനിയാഴ്ച (രാവിലെയും വൈകുന്നേരവും) ദന്ത സേവനങ്ങൾ നൽകും.

അൽ ഷീഹാനിയ എച്ച്സി രാവിലെ 9 മുതൽ 2 വരെ ദന്ത പരിചരണം നൽകും. സൗത്ത് അൽ വക്ര, ഉമ്മു ഗുവൈലിന, അൽ വാബ് എന്നിവയുൾപ്പെടെ 9 കേന്ദ്രങ്ങൾ വാരാന്ത്യങ്ങളിൽ അടച്ചിരിക്കും.

അടിയന്തര പരിചരണം:

അൽ കഅബാൻ HC യും അൽ കരാന HC യും അടിയന്തര സേവനങ്ങൾ നൽകും.

അൽ റുവൈസ്, ഉം സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ലീബൈബ് (മുതിർന്നവർക്കും കുട്ടികൾക്കും) ഉൾപ്പെടെ 12 ആരോഗ്യ കേന്ദ്രങ്ങൾ 24/7 അടിയന്തര പരിചരണം നൽകും. റൗദത്ത് അൽ ഖൈൽ, അബുബക്കർ അൽ സിദ്ദിഖ് തുടങ്ങിയ മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ മുതിർന്നവർക്ക് മാത്രമായിരിക്കും സേവനം നൽകുക.

മെഡിക്കൽ കൺസൾട്ടേഷനുകൾക്കായി കമ്മ്യൂണിറ്റി കോൾ സെന്റർ (16000) 24/7 ലഭ്യമായിരിക്കും.

Share:

Recent Posts

Information

13 മാര്‍ 2025

മാർച്ച്‌ 13, 2025

Malayalam