ജനുവരി 19 മുതൽ 23 വരെയുള്ള കാലയളവിൽ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ രജിസ്റ്റർ ചെയ്ത വില്പന കരാറുകളുടെ മൂല്യം 470,234,818 റിയാലിലെത്തി. ഇതേ കാലയളവിൽ റെസിഡൻഷ്യൽ യൂണിറ്റുകളുടെ വിൽപ്പന കരാറുകൾ 70,635,412 റിയൽ ആയിരുന്നു.
ഒഴിഞ്ഞ സ്ഥലങ്ങൾ, പാർപ്പിട ഭവനങ്ങൾ, അപ്പാർട്ട്‌മെൻ്റ് കെട്ടിടങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, കടകൾ, പാർപ്പിട യൂണിറ്റുകൾ എന്നിവ വ്യാപാരം നടത്തിയ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
ദോഹ, അൽ റയ്യാൻ, ഉമ്മുസലാൽ, അൽ വക്ര, അൽ ധായെൻ, അൽ ഖോർ, അൽ ദാക്കിറ, അൽ ഷമാൽ, അൽ ഷിഹാനിയ എന്നീ മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ വില്പന.