ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ ഭാര്യയെ ഖത്തറിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരം ഒരുക്കുന്ന ഫോർ മൈ ലവ് പരിപാടിയുടെ 5 മത് എഡിഷൻ തുടങ്ങി. പരിപാടിയുടെ സംഘാടകരായ റേഡിയോ മലയാളത്തിന്റെ ഭാരവാഹികളാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
14 പ്രവാസികളുടെ ഭാര്യമാർക്കാണ് സൗജന്യമായി ഒരാഴ്ച ഖത്തർ സന്ദർശിക്കാനും ഭർത്താവിനോട് ഒത്തു ചെലവഴിക്കാനും അവസരം ലഭിക്കുന്നത്. ഫെബ്രുവരി 18 മുതൽ ദോഹയിൽ തുടർന്നുള്ള ദിവസങ്ങളിൽ ഭർത്താക്കന്മാരോടൊപ്പം ചെലവഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങാം. വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കാം.
2018 ലാണ് ഈ പരിപാടി ആരംഭിച്ചത്, 10 പേർക്കായിരുന്നു ആദ്യം അവസരം. ഓരോ വർഷവും ഓരോ ദമ്പതിമാരെ വീതം വർദ്ധിപ്പിച്ച് 2024 പേർക്ക് അവസരം നൽകി. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കാത്ത പ്രവാസികൾക്ക് വേണ്ടിയുള്ള ആദരവായിട്ടാണ്ഈ പ്രോഗ്രാം.ഓർമ്മയിൽ പരിപാടിയിലൂടെ ഇതിനോടകം 46 പ്രവാസികൾക്ക് തങ്ങളുടെ ഖത്തറിൽ എത്തിക്കാൻ അവസരം ലഭിച്ചു.
25 വർഷം ഖത്തറിൽ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ അപേക്ഷകരിൽ നിന്നും റേഡിയോ ശ്രോതാക്കൾ തിരഞ്ഞെടുക്കുന്ന 14 പ്രവാസികളുടെ ഭാര്യമാരാണ് ഖത്തറിൽ എത്തുന്നത്.