വിദ്യാഭാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി ഐക്യരാഷ്ട്ര സഭ 2018 ജനുവരി 24 ന് അന്താരാഷ്ട്ര വിദ്യാഭാസ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഖത്തർ വിദ്യാഭാസ മന്ത്രാലയം ജനുവരി 19 മുതൽ 23 വരെ ഒരു ആഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു.
"വിദ്യാഭാസം എല്ലാവരുടെയും ഉത്തരവാദിത്തം" എന്നതാണ് ഈ വർഷത്തെ പ്രമേയം. സമാധാനത്തിനും വികസനത്തിനും വിദ്യാഭാസം വഹിക്കുന്ന നിർണായക പങ്ക് ഈ പരിപാടികൾ ഊന്നിപ്പറയും.
സർക്കാർ, സ്വകാര്യ സ്കൂളുകൾ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വർക്ക്‌ഷോപ്പുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയിലൂടെ വിദ്യാഭാസത്തിലെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകും.
മന്ത്രാലയം, രക്ഷിതാക്കൾ, വിവിധ സംഘടനകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് പരിപാടികളുടെ ലക്ഷ്യം. കുടുംബങ്ങളുമായി സഹകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയും വിദ്യാലയങ്ങളിലെ പുതിയ പദ്ധതികൾ പങ്കുവെക്കുകയും ചെയ്യും.
ജനുവരി 22 ന്, വിദ്യാഭാസ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം, വിദ്യാഭാസ മേഖലയിലെ നിക്ഷേപം എന്നിവ പോലുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു പ്രത്യേക പരിപാടി മന്ത്രാലയം സംഘടിപ്പിക്കും.