Tickets

ലോക പ്രശസ്ത ഇൻഫ്ളുവൻസേർസും ഫുട്ബാൾ താരങ്ങളും പങ്കെടുക്കുന്ന ചാരിറ്റി ഫുട്ബോൾ മത്സരം 'മാച്ച് ഫോർ ഹോപ്പ് -2025' ടിക്കറ്റ് വില്പന ആരംഭിച്ചു

ക്വി ലൈഫ് സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബോൾ മത്സരം 'മാച്ച് ഫോർ ഹോപ്പ് 2025 രണ്ടാം പതിപ്പിന്‍റെ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങി. മത്സരങ്ങൾ 2025 ഫെബ്രുവരി 14-ന് ഡോഹയിലെ സ്റ്റേഡിയം 974-ൽ നടക്കും.

ഖത്തർ രാജ്യാന്തര മാധ്യമ ഓഫീസിന് കീഴിലുള്ള സാംസ്‌കാരിക വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഡ്യൂക്കേഷൻ അബൗവ് ഓൾ ഫൗണ്ടേഷൻ (EAA) എന്ന ലോകപ്രസിദ്ധ സംഘടനയുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. സ്പോർട്സ് ഇവന്റുകൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റിയും പങ്കാളികളാണ്.

ഫുട്ബാൾ താരങ്ങളും ലോകപ്രശസ്ത ഇൻഫ്ളുവൻകാർമാരും പങ്കാളികളാവുന്ന ഈ മത്സരത്തിന്റെ ലക്ഷ്യം വിവിധ രാജ്യങ്ങളിലെ (ലെബനൻ, നൈജീരിയ, പലസ്തീൻ, സിറിയ, പാകിസ്ഥാൻ) വിദ്യാഭ്യാസ പദ്ധതികൾക്ക് ധനസഹായം ഒരുക്കുക എന്നതാണ്.

ഫാൻസിനായി പ്രത്യേക ഫാൻ സോണുകളും, ക്രിയേറ്റർമാരെ നേരിൽ കാണാനുള്ള അവസരങ്ങളും, ലൈവ് പോഡ്കാസ്റ്റ് മേഖലയും ഒരുക്കിയിട്ടുണ്ട്.

2024-ലെ ആദ്യ മാച്ച് ഫോർ ഹോപ്പ് 34,000-ത്തിലധികം കാണികളുമായി വാൻ വിജയമായിരുന്നു. 22.5 ദശലക്ഷത്തിലധികം പ്രേക്ഷകർ ഓൺലൈനിൽ കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്. മത്സരത്തിൽ QR 32 കോടി (ഏകദേശം $8.8 കോടി) ഫണ്ട് ശേഖരിക്കുകയും 70,000-ത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

മാച്ച് ഫോർ ഹോപ്പ് 2025 ഫെബ്രുവരി 14-ന് അൽ കാസ്സ് സ്പോർട്സ് ചാനലിലും, ബീ ഇൻ സ്പോർട്സിലും, യൂട്യൂബിലും വൈകുന്നേരം 8 മണിക്ക് തത്സമയം കാണാം.

For more information, visit @match4hope and www.match4hope.com.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam