The Ministry of Health (MoPH) said that the beef pepperoni product “Country Butcher Boy” from the UAE has not been imported. Its expiration date is March 1, 2025.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഈ ഉൽപ്പന്നത്തിൽ ലിസ്റ്റീരിയ മോൺവൈറ്റോജീനസ് എന്ന ബാക്ടീരിയ കണ്ടത്തിയതിനെ തുടർന്ന് ഉൽപ്പന്നം തിരിച്ചുവിളിച്ചിരിന്നു. ഖത്തർ ആരോഗ്യമന്ത്രാലയം ഈ ഉൽപ്പന്നം വ്യക്തിപരമായി ഇറക്കുമതി ചെയ്തവരോട് അത് ഉപയോഗിക്കുന്നത് ഒഴിവാക്കാനും നശിപ്പിക്കാനും നിർദേശിക്കുന്നു.
ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളും സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നതിനായി കർശനമായ പരിശോധനകളും മാനദണ്ഡങ്ങളും പാലിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 16000 എന്ന നമ്പറിൽ ഖത്തർ ഹെൽത്ത് കെയർ യൂണിഫൈഡ് കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.