ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ 2024-ൽ എത്തിയത് റെക്കോർഡ് യാത്രക്കാർ. 52.7 മില്ല്യൺ യാത്രക്കാരാണ് ഹമദ് ഇന്റർനാഷണൽ എയർ പോർട്ട് വഴി പല രാജ്യങ്ങളിലേക്കും പറന്നത്. മുമ്പത്തെ വർഷത്തേക്കാൾ 15% വർധനവാണ് ഇത്.
2024-ൽ, എയർപോർട്ടിൽ പ്രതിമാസം 4 മില്ല്യൺ യാത്രക്കാരാണ് എത്തിയത്. ദോഹ ടൂറിസത്തിന്റെ കൂട്ടായ ശ്രമങ്ങളിലൂടെ, ചാർട്ടർ സർവീസുകൾ ആകർഷിക്കപ്പെട്ടതിനാൽ, തദ്ദേശീയ യാത്രക്കാരുടെ എണ്ണത്തിൽ 16% വർധനവ് രേഖപ്പെടുത്തി.
ചൈനയിലേക്കുള്ള യാത്രക്കാരുടെ എണ്ണം 87% വർധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ വിപണികളിലും ശക്തമായ വളർച്ച പ്രകടിപ്പിച്ചു. യൂറോപ്പിലെ യുഎസ്, ജർമനി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ പ്രധാന രാജ്യങ്ങളിലേക്കും യാത്ര വർധിച്ചു.
എയർപോർട്ട് കൌൺസിൽ ഇന്റർനാഷണലിന്റെ (Airport Council International (ACI)) 2024 ലെ എയർപോർട്ട് ഇൻഡസ്ട്രി കണക്റ്റിവിറ്റി റിപ്പോർട്ടിൽ, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കണക്റ്റിവിറ്റി ലഭ്യമാക്കുന്ന എയർപോർട്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തർ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതോടെ വരും വർഷങ്ങളിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കാം.