winter camping

വിന്റർ ക്യാമ്പിംഗിൽ പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ച് പരിസ്ഥി മന്ത്രാലയം (MoECC).

വിന്റർ ക്യാമ്പിംഗ് സീസണിനോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ക്യാമ്പിംഗ് മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥി മന്ത്രാലയം (MoECC)

പരിസ്ഥിതി സൗഹൃദമായ ക്യാമ്പിംഗ് എന്നത് ഉപയോഗ ശൂന്യമായ വസ്തുക്കൾ കളയുക എന്നത് മാത്രമല്ല, പരിസ്ഥിതിയെ എല്ലാ മാർഗങ്ങളിലൂടെയും സംരക്ഷിക്കുക കൂടിയാണെന്ന് മന്ത്രാലയം ഒരു പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ചു. മണ്ണിൽ അലിഞ്ഞുപോകുന്ന തരത്തിലുള്ള സോപ്പുകൾ ഉപയോഗിക്കുന്നത് മുതൽ ഉത്തരവാദിത്തപരമായ ക്യാമ്പിംഗ് മാർഗങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നു എന്ന് മന്ത്രാലയം സൂചിപ്പിച്ചു.

പരിസ്ഥിതി സൗഹൃദ സേവനങ്ങളായ 24 ക്യാമ്പിംഗ് കേന്ദ്രങ്ങളെ മന്ത്രാലയം പരാമർശിക്കുകയും ഇവ വനപ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്നതായും പറഞ്ഞു. കൂടാതെ, സീലൈൻ കമേഴ്ഷ്യൽ ഏരിയ വിന്റർ ക്യാമ്പിംഗിന് വേണ്ടി തുറക്കുകയും ചെയ്തു.

ക്യംപിങിനിറങ്ങുമ്പോൾ വാഹനങ്ങൾ കൃത്യമായി പരിശോധിക്കാനും ഫാമുകൾ, ഗ്രാമങ്ങൾ എന്നിവയുള്ളിടത്തുനിന്ന് ദൂരം പാലിച്ച് ക്യാമ്പുകൾ നിർമ്മിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. കടലോര ക്യാമ്പുകളിൽ മലിന ജലസംഭരണികൾ സ്ഥാപിക്കുന്നത് ഒഴിവാക്കാനും അഗ്നി പടരാതിരിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ കരുതണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പരിസ്ഥിതി സൗഹാർദ്ദപരമായ ക്യാംപിങ് പ്രവർത്തങ്ങളിൽ ഏർപ്പെടാനും ഭാവി തലമുറകൾക്കായി പ്രകൃതി സൗന്ദര്യം നിലനിർത്താനും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam