കുവൈത്തിലെ ജാബർ അൽ അഹ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഖത്തർ ആതിഥേയരായ കുവൈത്തിനെതിരെ 1-1 എന്ന സമനില നേടിയതോടെ 26-ആമത് അറബ് ഗൾഫ് കപ്പിൽ നിന്ന് പുറത്തായി.
കുവൈത്തിനെതിരെയുള്ള വിജയമായിരുന്നു ഖത്തറിന്റെ സെമി ഫൈനലിലേക്കുള്ള ഏക മാർഗം. എന്നാൽ സമനിലയിൽ കളി അവസാനിച്ചപ്പോൾ ഖത്തർ അറബ് ഗൾഫ് കപ്പിൽ നിന്നും ഖത്തർ പുറത്തായി.
കുവൈത്ത് 74-ആം മിനിറ്റിൽ മുഹമ്മദ് ദാഹമിന്റെ ഗോളിലൂടെ ലീഡ് നേടി. ഖത്തറിന് വേണ്ടി സ്റ്റോപ്പേജ് ടൈമിന്റെ അവസാന മിനിറ്റിൽ മുഹമ്മദ് മുന്താരി സമനില ഗോൾ നേടിയെങ്കിലും വിജയ ഗോൾ നേടാനായില്ല.
കുവൈത്ത് 5 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമത് എത്തിയപ്പോൾ ഒമാൻ, യുഎഇയെ 1-1 എന്ന സമനിലയിൽ തോൽപ്പിച്ച് സെമിയിൽ യോഗ്യത നേടി.